| Thursday, 14th April 2016, 11:40 pm

മുഖംമിനുക്കി കളം പിടിക്കാന്‍ മൈക്രോമാക്‌സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിപണി പിടിക്കാന്‍ ആകെ മൊത്തം മുഖംമിനുക്കിയിറങ്ങിയിരിക്കുകയാണ് ഇന്ത്യയിലെ പ്രമുഖ സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ്. പുതിയ ലോഗോയും ടാഗ് ലൈനുമായി (Nuts, Guts and Glory) 2020 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവും വലിയ അഞ്ച് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്പനികളിലൊന്നാകാന്‍ ലക്ഷ്യമിട്ടു പ്രവര്‍ത്തനം വിപുലീകരിക്കുകയാണ് മൈക്രോമാക്‌സ്.

മൊബൈല്‍ ഹാന്‍സെറ്റ് വിപണയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ കൂടുതല്‍ “കണക്ടഡ്” ഉപകരണങ്ങളും സേവനങ്ങളും അവതരിപ്പിക്കാനാണ് മൈക്രോമാക്‌സിന്റെ അടുത്ത പദ്ധതി. ഇക്കൊല്ലം അഞ്ചു കോടിയിലേറെ ഉപകരണങ്ങള്‍ വില്‍ക്കാന്‍ ലക്ഷ്യമിടുന്ന കമ്പനി കഴിഞ്ഞ ദിവസം 16 സ്മാര്‍ട് ഫോണ്‍ മോഡലുകള്‍ പുറത്തിറക്കി. ഇതു കൂടാതെ രണ്ട് ടാബ്‌ലറ്റ്, രണ്ട് എല്‍.ഇ.ഡി ടിവി മോഡലുകളും കമ്പനി വിപണിയിലെത്തിച്ചിട്ടുണ്ട്.

4000 മുതല്‍ 20,000 വരെ വില വരുന്ന ക്യാന്‍വാസ് ശ്രേണിയിലൂടെ ഇന്ത്യന്‍ ഹാന്‍സൈറ്റ് വിപണിയുടെ മുഖ്യപങ്കും നേടാകുമെന്നാണ് മൈക്രോമാക്‌സിന്റെ പ്രതീക്ഷ. ആഫ്രിക്ക, പടിഞ്ഞാറന്‍ ഏഷ്യ, കിഴക്കന്‍ യൂറോപ് എന്നിവിടങ്ങളിലെ വിപണിയിലും മൈക്രോമാക്‌സ് കണ്ണുവയ്ക്കുന്നു. നിലവില്‍ വരുമാനത്തിന്റെ പത്ത് ശതമാനം റഷ്യ, ബംഗ്ലദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ ലഭിക്കുന്ന കമ്പനി അന്‍പത് ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. www.micromaxinfo.com എന്ന സ്വന്തം വാണിജ്യ സൈറ്റിലൂടെ ആമസോണ്‍, ഫ്‌ളിപ്പ്ക്കാര്‍ട്ട്, സ്‌നാപ്ഡീല്‍ എന്നിവരോടും മല്‍സരിക്കാനൊരുങ്ങുകയാണ് മൈക്രോമാക്‌സ്.

മൈക്രോമാക്‌സ്. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഗാര്‍ട്ടനറിന്റെ 2015ലെ കണക്ക് പ്രകാരം ആഗോള മൊബൈല്‍ ഹാന്‍സെറ്റ് വിപണയില്‍ 1.8 ശതമാനം പങ്കാളിത്തവുമായി മൈക്രോമാക്‌സ് പത്താം സ്ഥാനത്താണ്. സാംസങ്, ആപ്പിള്‍, മൈക്രോസോഫ്റ്റ്, എല്‍.ജി, ലെനോവോ, ഹ്യൂവായ്, ഷവോമി, ടി.സി.എല്‍, എസ്.ടി.ഇ എന്നീ കമ്പനികളാണ് മൈക്രോമാക്‌സിന്റെ മുന്നിലുള്ളത്.

We use cookies to give you the best possible experience. Learn more