ന്യൂദല്‍ഹി: ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളായി മൈക്രോമാക്‌സ് അതിന്റെ കാന്‍വാസ് സ്മാര്‍ട്‌ഫോണ്‍ പരമ്പരയിലെ പുതിയ ഫോണ്‍ പുറത്തിറക്കി. 6,039 രൂപ വിലയുള്ള Canvas A1 AQ4502 ആണ് പുതിയതായി പുറത്തിറക്കിയത്. 2014 സെപ്റ്റംബറില്‍ പുറത്തിറക്കിയ Canvas A1 A-Q4501 ന്റെ പിന്‍ഗാമിയാണ് ഈ പുതിയ ഫോണ്‍.
പുതിയ കാന്‍വാസ് ഫോണില്‍ 480 x 854 പിക്‌സലിന്റെ 4.5 ഇഞ്ച് ഐ.പി.എസ് ഡിസിപ്ലെ ആണുള്ളത്. 1.3 GHz ക്വാഡ്‌കോര്‍ മീഡിയടെക്ക് MT6582 SoC പ്രൊസസറിന്റെ പിന്‍ബലത്തോടെ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 1 ജി.ബി റാം ആണുള്ളത്.
ഡുവല്‍ സിം ഫോണ്‍ ആയ Canvas A1 AQ4502 ന് 8 ജി.ബി ഇന്റേണല്‍ മെമ്മറിയുണ്ട്. അതേസമയം 32 ജി.ബി വരെ വര്‍ധിപ്പിക്കാവുന്ന മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യവും ഇതിനുണ്ട്.
എല്‍.ഇ.ഡി ഫ്‌ലാഷോടുകൂടിയ 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 2 മെഗാപിക്‌സലിന്റെ ഫ്രണ്ട് ക്യാമറയും ഇതിനുണ്ട്. 1,700mAh ന്റെ ബാറ്ററിയുള്ള ഈ ഫോണ്‍. 160 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ സമയവും 6 മണിക്കൂര്‍ ടോക്ക്‌ടൈമും വാഗ്ദാനം ചെയ്യുന്നു.
ഗൂഗിളിന്റ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് പതിപ്പായ ലോലിപോപ്പ് 5.1 ഒ.എസിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ 2ജി, 3ജി, വൈഫൈ, ബ്ലൂടൂത്ത്, ജി.പി.എസ് തുടങ്ങിയ കണക്റ്റിവിറ്റി സൗകര്യങ്ങളും ഇതിലുണ്ട്.
മുന്നെ ഇറക്കിയ Canvas A1 A-Q4501 ല്‍ നിന്നു വ്യത്യസ്തമായി ഇന്റേണല്‍ മെമ്മറി ഇരട്ടിയാക്കിക്കൊണ്ടാണ് പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. മറ്റു സൗകര്യങ്ങള്‍ പഴയതിന് സമാനമാണ്.