ഇന്ത്യന്‍ ഹാന്‍ഡ്‌സെന്‍ഡ് ഉത്പ്പാദകരായ മൈക്രോമാക്‌സ് റഷ്യന്‍ വിപണി ലക്ഷ്യമിട്ട് രംഗത്തെത്തുന്നു.
റഷ്യയില്‍ വലിയ മൂന്ന് ഹാന്‍ഡ് സെറ്റ് ബ്രാന്‍ഡ് ഇറക്കാനാണ് കമ്പനിയുടെ തീരുമാനം. ഏതാനും വര്‍ഷം മുന്‍പ് തന്നെ ഈസ്റ്റേണ്‍ യൂറോപ്പിലെ മാര്‍ക്കറ്റുകള്‍ പിടിക്കാനായി മൈക്രോമാക്‌സ് രംഗത്തുണ്ട്.
യൂറോപ് മാര്‍ക്കറ്റ് ഷെയറിന്റെ ഒന്‍പത് ശതമാനവും പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ കമ്പനി. വിതരണവും മാര്‍ക്കറ്റിങ്ങും കൂടുതല്‍ശക്തമാക്കുമെന്ന് മൈക്രോമാക്‌സ് വ്യക്തമാക്കുന്നു.
വര്‍ഷം തോറും റഷ്യയിലെ മൊബൈല്‍ ഫോണ്‍ മാര്‍ക്കറ്റില്‍ 8ശതമാനം വര്‍ദ്ധന കാണിക്കുന്നുണ്ട്. വിപണിയിലെ ഈ വളര്‍ച്ച ശക്തമായ മത്സരത്തിന് തന്നെയാണ് വഴിവെക്കുന്നത്.
മൊബൈല്‍ ഫോണ്‍ ഉത്പാദനരംഗത്ത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ റഷ്യ വലിയ ശക്തിയായിരുന്നു. റഷ്യന്‍ സാമ്പത്തികരംഗത്ത് ഇടിവുണ്ടായ സാഹചര്യത്തില്‍ പോലും 2009 ല്‍ മൊബൈല്‍ ഫോണ്‍ ഡിമാന്റില്‍ വര്‍ദ്ദനവ് തന്നെയായിരുന്നു ഉണ്ടായിരുന്നത്.
കഴിഞ്ഞ വര്‍ഷത്തെ മൊബൈല്‍ഫോണ്‍ മാര്‍ക്കറ്റ് ഫഌറ്റ് ആയിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യം കൂടുതല്‍ അനുകൂലമാണെന്ന് കൗണ്ടര്‍ പോയിന്റിന്റെ റിസേര്‍ച്ച് ഡയരക്ടര്‍ പീറ്റര്‍ റിച്ചാര്‍ഡ്‌സണ്‍ പറയുന്നു.