മൈക്രോമാക്‌സ് ചൈന വിടുന്നു: മുഴുവന്‍ ഫോണുകളും ഇന്ത്യയില്‍ നിര്‍മിക്കും
Big Buy
മൈക്രോമാക്‌സ് ചൈന വിടുന്നു: മുഴുവന്‍ ഫോണുകളും ഇന്ത്യയില്‍ നിര്‍മിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th December 2015, 1:17 pm

micromax-companyന്യൂദല്‍ഹി: മൈക്രോമാക്‌സ് തങ്ങളുടെ മാനുഫാക്ചറിങ് യൂണിറ്റുകള്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് മാറ്റുന്നു.

2018 ഓടെ മൈക്രോമാക്‌സിന്റെ എല്ലാ ഫോണുകളും ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനാണ് കമ്പനിയുടെ നീക്കം. ചൈനയില്‍ നിന്നും ഇന്ത്യയില്‍ ഉത്പാദനം മാറ്റുന്നതോടെ ഫോണിന്റെ വിലനിലവാരത്തില്‍ വലിയ കുറവ് വരാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്.

ചൈനയിലെ ലേബര്‍ ചാര്‍ജ് കൂടുതലാണെന്നും മൈക്രോമാക്‌സിന്റെ മൂന്നിലൊന്നും പ്രൊഡക്ടുകളും അസമ്പിള്‍ ചെയ്യുന്നത് ഇന്ത്യയില്‍ തന്നെയാണെന്നും രാഹുല്‍ ശര്‍മ അറിയിച്ചു.

അടുത്ത ഒരു വര്‍ഷത്തോടെ തന്നെ ഉത്പാദനം മുഴുവനായും ഇന്ത്യയില്‍ ആക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഇന്നത്തെ സാഹചര്യത്തില്‍ ഇക്കോസിസ്റ്റം ഇന്ത്യയിലില്ല. പതുക്കെ അത് ഉണ്ടായിവരുമെന്നാണ് കരുതുന്നത്. 2008 മുതലാണ് മൈക്രോമാക്‌സ് ലോ കോസ്റ്റ് സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ വിറ്റഴിക്കാന്‍ തുടങ്ങിയത്.

പുതിയ ഫാക്ടറികള്‍ ആരംഭിക്കാനായി ഈ മാസം തന്നെ 3 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു.