| Saturday, 7th May 2016, 10:26 pm

മൈക്രോമാക്‌സ് 10499 രൂപ വിലയുളള ലാപ്‌ടോപ്പ് പുറത്തിറക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിന്‍ഡോസ് 10 ല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോമാക്‌സിന്റെ പുതിയ ലാപ്‌ടോപ്പിന് കാന്‍വാസ് ലാപ്പ്ബുക്ക് L1160 എന്നാണ് പേരിട്ടിരിക്കുന്നത്.

10499 രൂപ വിലയുള്ള ലാപ്‌ടോപ്പ് ആമസോണ്‍ വഴ മാത്രമാണ് വില്‍പ്പന. ഇന്റലിനോടും മൈക്രോസോഫ്റ്റിനോടും സഹകരിച്ചാണ് ലാപ്‌ടോപ്പ് പുറത്തിറക്കുന്നത്11.6 ഇഞ്ച് ഡിസ്‌പ്ലേയോടൊപ്പം 1366X 768 റെസല്യൂഷനുണ്ട്.

ക്വാഡ് കോര്‍ പ്രൊസ്സറിനൊപ്പം ഇന്റല്‍ ആട്ടം z3735എ പ്രൊസസ്സറും പ്രവര്‍ത്തിക്കുന്നു. ടര്‍ബോ ബൂസ്റ്റിങ്ങ് വഴി ഇത് കൂട്ടാവുന്നതാണ്. ഇന്റല്‍ എച്ച്.ഡി. ഗ്രാഫിക്‌സ് ഇതിന്റെ മറ്റൊരു ആകര്‍ഷണമാണ്.

32 ജിബി ഇന്റേണല്‍ സ്റ്റോറേജിനൊപ്പം എസ്.ഡി. കാര്‍ഡ് വഴി മെമ്മറി കൂട്ടാവുന്ന മെമ്മറി 65 ജി.ബി. ആണ്.  രണ്ട് യു.എസ്.ബി. പോര്‍ട്ടുകള്‍, ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാണ്. മൈക്രോമാക്‌സ് കാന്‍വാസ് ലാപ്പ്ബുക്ക് L1160 ന് 1.1 kg മാത്രമാണ് ഭാരം.

0.3 മെഗാപിക്‌സല്‍ വെബ്ക്യാമറക്കൊപ്പം 41000 mAh ബാറ്ററിലൈഫും ഉണ്ട്. എന്നാല്‍ കറുപ്പ് നിറത്തില്‍ മാത്രമാണ് ലാപ്‌ടോപ്പ് ലഭ്യമാവുക. സ്റ്റീരിയോ സ്പീക്കര്‍. സിം കാര്‍ഡ് വഴിയുള്ള 3ജി. കണക്ടിവിറ്റി സൗകര്യം ലഭ്യമാകില്ല. അതോടൊപ്പം കീപ്പാഡും ട്രാക്കപാഡും ഇന്‍ബില്‍റ്റ് ആയതിനാല്‍ ഡിസ്‌പ്ലേ വേര്‍പ്പെടുത്താനാവില്ല.

We use cookies to give you the best possible experience. Learn more