കുട്ടികള്‍ക്ക് ഏറെ ഇഷ്ടപെട്ട കാര്‍ട്ടൂണ്‍ കഥാപാത്രമാണ് മിക്കി മൗസ്. വാള്‍ട്ട് ഡിസ്‌നി 1928ല്‍ പുറത്തിറക്കിയ അമേരിക്കന്‍ ആനിമേറ്റഡ് ഷോട്ട് ഫിലിമായ സ്റ്റീംബോട്ട് വില്ലിയിലൂടെയാണ് മിക്കി മൗസ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.
95 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സ്റ്റീംബോട്ട് വില്ലിയിലെ മിക്കിയുടെയും മിന്നിയുടെയും മേല്‍ ഡിസ്നിക്ക് ഉണ്ടായിരുന്ന കോപ്പി റൈറ്റ് അവസാനിച്ചു എന്ന വാര്‍ത്ത വന്നത്. അതുവഴി മിക്കിയുടെയും മിന്നിയുടെയും ചിത്രങ്ങള്‍ ഇനി എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കും.
ആ വാര്‍ത്ത വന്നതിന് പിന്നാലെ മിക്കി മൗസിന്റെ പേരിലുള്ള ഒരു ഹൊറര്‍ കോമഡി ചിത്രത്തിന്റെ ട്രെയ്‌ലറും പുറത്തു വന്നു. ‘മിക്കീ’സ് മൗസ് ട്രാപ്പ്’ എന്ന സിനിമയുടെ ട്രെയ്‌ലറാണ് പുറത്തുവന്നത്. ഒരു മിനിറ്റും 55 സെക്കന്റും ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ പുറത്തുവിട്ടത് ബ്രിട്ട്ഫ്‌ലിക്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ്.
ഒരു പെണ്‍കുട്ടി അമ്യൂസ്മെന്റ് ആര്‍ക്കേഡില്‍ കുടുങ്ങുന്നതും അവളുടെ കൂട്ടുകാര്‍ അവളെ പറ്റിക്കാന്‍ തീരുമാനിക്കുന്നതും ഇതിനിടയില്‍ മിക്കി മൗസിന്റെ വേഷവും മുഖംമൂടിയും ധരിച്ച കൊലയാളിയുടെ മുന്നില്‍ പെടുന്നതുമാണ് സിനിമയുടെ കഥ.
First poster for the horror movie, ‘Mickey’s Mouse Trap’ has been released.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒരു ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. സോഫി മക്കിന്റോഷ്, കാല്ലം സൈവിക്, അലെഗ്ര നോസിറ്റ, ബെന്‍ ഹാരിസ്, ഡാമിര്‍ കോവിക്, മക്കെന്‍സി മില്‍സ്, നിക്ക് ബിസ്‌കുപെക്, സൈമണ്‍ ഫിലിപ്‌സ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
ചിത്രം പോള്‍ വിറ്റ്‌നി, മാര്‍ക്ക് പോപ്പജോയ്, അലക്‌സാണ്ടര്‍ ഗൗസ്മാന്‍, ആന്‍ഡ്രൂ അഗോപ്സോവിച്ച്സ്, മെഡു ഫ്കോറെഡ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പുറത്തു വിട്ടിട്ടില്ലെങ്കിലും 2024 മാര്‍ച്ചിലാകും റിലീസെന്ന് ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Mickey’s Mouse Trap Movie Trailer Out