| Monday, 11th May 2015, 11:05 am

യു.എസില്‍ ന്യൂനപക്ഷമായി നിലകൊള്ളുകയെന്നത് ബുദ്ധിമുട്ടാണ്; നേരിട്ട വംശീയ അധിക്ഷേപങ്ങള്‍ തുറന്നു പറഞ്ഞ് മിഷേല്‍ ഒബാമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: തന്റെ ആഫ്രിക്കന്‍-അമേരിക്കന്‍ വംശം കാരണം 2008 ലെ തെരഞ്ഞെടുപ്പു സമയത്ത് തെറ്റായ കാഴ്ചപ്പാടുകള്‍ക്കെതിരെ പൊരുതേണ്ടി വന്നിട്ടുണ്ടെന്ന് മിഷേല്‍ ഒബാമ. ഒബാമ അധികാരത്തില്‍ വന്നശേഷം മിഷേല്‍ അധികമൊന്നും വംശീയതയെന്ന വിഷയം ചര്‍ച്ചയ്ക്കു വിധേയമാക്കിയിട്ടില്ല. എന്നാല്‍ ബാല്‍ട്ടിമോറില്‍ പോലീസ് ആഫ്രിക്കന്‍ അമേരിക്കക്കാരനെ മര്‍ദ്ദിച്ചെന്നുള്ള ആരോപണങ്ങളും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് വംശീയതയെക്കുറിച്ച് പറയാന്‍ മിഷേലിനെ നിര്‍ബന്ധിതയാക്കിയത്.

“ആഫ്രിക്കന്‍ അമേരിക്കന്‍ പ്രഥമ വനിതയെന്ന നിലയില്‍ കുറേയേറെ ചോദ്യങ്ങളുടെയും മറ്റുള്ളവരുടെ അബദ്ധധാരണകളില്‍ വേരൂന്നിയ ചര്‍ച്ചകല്‍ക്കും ഊഹാപോഹങ്ങള്‍ക്കും കേന്ദ്രമായി ഞാനും മാറിയിട്ടുണ്ട്.” മിഷേല്‍ പറഞ്ഞു. അലബാമയിലെ ടസ്‌കിഗീ യൂണിവേഴ്‌സിറ്റിയില് സംസാരിക്കുകയായിരുന്നു മിഷേല്‍.

2008ല്‍ ഒബാമയെ ചിത്രീകരിച്ച ആദ്യ മാഗസീന്‍ കവറില്‍ ദ ന്യൂയോര്‍ക്കര്‍ മിഷേലിനെ തീവ്രവാദിയും പുരോഗമനവാദിയുമാക്കി അപഹസിച്ചിരുന്നു. ” അത് എന്നെക്കുറിച്ചുള്ള ഒരു കാര്‍ട്ടൂണായിരുന്നു. എന്നെ മെഷീന്‍ ഗണ്ണുമായി നില്‍ക്കുന്ന വലിയ ആഫ്രിക്കക്കാരിയായി ചിത്രീകരിച്ചു.” മിഷേല്‍ പറഞ്ഞു.

“അതൊരു ആക്ഷേപഹാസ്യമായിരുന്നു. എന്നാല്‍ സത്യത്തില്‍ അതെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ആളുകള്‍ എങ്ങനെയാണ് എന്നെ നോക്കിക്കാണുന്നതെന്നത് എന്നെ അത്ഭുതപ്പെടുത്തി.” മിഷേല്‍ വ്യക്തമാക്കി.

“ഭര്‍ത്താവിന്റെ നിറത്തിനു പറ്റിയ ചങ്ങാതി”, “ഒബാമാസ് ബേബി മാ” (അവിവാഹിതയായ അമ്മ) തുടങ്ങി മിഷേലുമായി ബന്ധപ്പെട്ട് ഫോക്‌സ് ന്യൂസ് ടെലിവിഷന്‍ നടത്തിയ പരാമര്‍ശങ്ങളും അവര്‍ എടുത്തു പറഞ്ഞു. ” ആ കാലത്ത് ആളുകള്‍ എന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന ഭയത്തില്‍ നിരവധി രാത്രികളില്‍ ഉറങ്ങാതെ കിടന്നിട്ടുണ്ട്.” മിഷേല്‍ സ്മരിക്കുന്നു.

“വംശീയത ദശാബ്ദങ്ങളായി ഇവിടെ വേരൂന്നിയിട്ടുള്ളതാണ്. അത് നിരവധിയാളുകളെ നിരാശരും അപ്രത്യക്ഷരുമാക്കിയിട്ടുണ്ട്. ബാള്‍ട്ടിമോര്‍, ഫര്‍ഗൂസണ്‍ തുടങ്ങിയ സമൂഹത്തില്‍ അവരുടെ വേദനങ്ങള്‍ പുറത്തേക്കൊഴുകുകയും ചെയ്തു.” മിഷേല്‍ വ്യക്തമാക്കി.

അമേരിക്കല്‍ ന്യൂനപക്ഷമായി നിലകൊള്ളുകയെന്നത് ബുദ്ധിമുട്ടാണ്. അതേസമയം മുഴുവന്‍ പ്രതീക്ഷയും നഷ്്ടപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

“വംശീയത” വിഷയത്തിലുള്ള മറ്റു വാര്‍ത്തകള്‍

അമേരിക്കയില്‍ സിഖ് ബാലനു നേരെ വംശീയാധിക്ഷേപം; വീഡിയോ വൈറലാവുന്നു (3.3.2015)

കറുമ്പിയെ കറുമ്പിയെന്നു വിളിക്കാം; വംശീയതയെ പ്രോത്സാഹിപ്പിച്ച് മദ്രാസ് ഹൈക്കോടതി (30.3.2015)

ലേഖനങ്ങള്‍

 SHOCKING: ലങ്കന്‍ വംശവെറിയുടെ ഭീകര ദൃശ്യങ്ങള്‍…(28.4.2012)

SHOCKING: 40000 ത്തോളം തമിഴരെ കൊന്നൊടുക്കിയതിന്റെ 17 വീഡിയോ ദൃശ്യങ്ങള്‍ (25.6.2012)

കറുത്ത ടാല്‍ക്കം പൗഡറിന്റെ കാലം വരും മക്കളെ!  (9.9.2011)

We use cookies to give you the best possible experience. Learn more