കമന്ററിയില്‍ ഇനി നീ വേണ്ട; വാര്‍ണര്‍ക്കെതിരെയുള്ള വിവാദ പരാമശത്തില്‍ ജോൺസന് എട്ടിൻ്റെ പണി
Cricket
കമന്ററിയില്‍ ഇനി നീ വേണ്ട; വാര്‍ണര്‍ക്കെതിരെയുള്ള വിവാദ പരാമശത്തില്‍ ജോൺസന് എട്ടിൻ്റെ പണി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 19th December 2023, 12:45 pm

പെര്‍ത്തില്‍ നടക്കുന്ന ഓസ്‌ട്രേലിയ- പാകിസ്ഥാന്‍ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ഡേവിഡ് വാര്‍ണറെക്കുറിച്ച് മിച്ചല്‍ ജോണ്‍സണ്‍ വിവാദപരമായ പരാമര്‍ശം നടത്തിയിരുന്നു. കമന്ററിയില്‍ ജോണ്‍സണ്‍ പറഞ്ഞത് വാര്‍ണര്‍ അസാധാരണമായ ഒന്നും തന്നെ ടീമില്‍ ചെയ്തിട്ടില്ലെന്നായിരുന്നു.

എന്നാല്‍ വാര്‍ണര്‍ ആദ്യ ടെസ്റ്റ് ഇന്നിങ്‌സില്‍ തന്നെ 164 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. തന്റെ അവസാന ടെസ്റ്റ് സീരീസില്‍ മികച്ച പ്രകടനമാണ് വാര്‍ണര്‍ കാഴ്ചവെച്ചത്.

ഇതിനോടനുബന്ധിച്ച് നിരവധി വിമര്‍ശനങ്ങളാണ് ജോണ്‍സണ്‍ ഏറ്റുവാങ്ങിയത്. തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അപ്പക്‌സ് ബോഡി സീരീസില്‍ നിന്നും കമന്റെറ്ററിങ്ങില്‍ നിന്നും പുറത്താക്കി. അതേസമയം, മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലും സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലും രണ്ട് ടെസ്റ്റുകള്‍ കൂടി ബാക്കിനില്‍ക്കെ ഓസീസ് 360 റണ്‍സിന് ജയിച്ച് 1-0ന് മുന്നിലെത്തി. ആദ്യ ടെസ്റ്റില്‍ പരാജിതരായ പാക്കിസ്ഥാന്‍ രണ്ടാം ടെസ്റ്റില്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദക്ഷിണാഫ്രിക്കയിലെ പന്ത് ചുരണ്ടല്‍ വിവാദം ഓര്‍മ്മിപ്പിച്ചപ്പോള്‍ ഇടംകൈയ്യന്‍ ബാറ്ററെ ജോണ്‍സണ്‍ പരാമര്‍ശിച്ചത് കാര്യങ്ങള്‍ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി, അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യം ഓസ്ട്രേലിയയുടെ പ്രതിച്ഛായയെ തന്നെ നശിപ്പിച്ചു.

ആദ്യ ടെസ്റ്റില്‍ തന്റെ ഏറ്റവും പുതിയ സെഞ്ച്വറി നേടിയ ശേഷം വാര്‍ണര്‍ ശാന്തമായിട്ടാണ് പ്രതികരിച്ചത്, വിമര്‍ശകരെ നിശബ്ദമാക്കാന്‍ തനിക്ക് റണ്‍സ് ആവശ്യമാണെന്നും വാര്‍ണര്‍ പറഞ്ഞു.

Content Highlight: Michell Johnson ruled out in Commentator Committee.