അവന്‍ അടുത്ത സൂപ്പര്‍ സ്റ്റാര്‍ ആവും; മൈക്കല്‍ വോണ്‍
Sports News
അവന്‍ അടുത്ത സൂപ്പര്‍ സ്റ്റാര്‍ ആവും; മൈക്കല്‍ വോണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 5th January 2024, 7:11 pm

സിഡ്ണിയില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന അവസാന ടെസ്റ്റ് മത്സരത്തില്‍ 14 റണ്‍സിന്റെ ലീഡ് നേടാനാണ് പാകിസ്ഥാന്‍ നേടിയത്. ആദ്യ ഇന്നിങ്‌സില്‍ 313 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്. എന്നാല്‍ ഓസീസിനെ 299 റണ്‍സിന് തളക്കാന്‍ മെന്‍ ഇന്‍ ഗ്രീനിന് കഴിഞ്ഞു.

ഇപ്പോള്‍ പാകിസ്ഥാന്‍ താരം ഇമാം ഉള്‍ ഹഖിന് പകരക്കാരനായി വന്ന 21കാരനായ സയിം അയൂബിനെക്കുറിച്ച് എക്‌സില്‍ സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍.

ഓപ്പണറായ താരത്തിന് അരങ്ങേറ്റ മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ലായിരുന്നു. വെറും രണ്ട് പന്ത് മാത്രം നേരിട്ട് പൂജ്യം റണ്‍സിനാണ് യുവതാരം മടങ്ങിയത്. ജോഷ് ഹേസല്‍വുഡ് എറിഞ്ഞ പന്തില്‍ അലക്‌സ് ക്യാരി അയൂബിനെ കയ്യിലാക്കുകയായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ 53 പന്തുകള്‍ നേരിട്ട് ഒരു സിക്‌സറും മൂന്ന് ബൗണ്ടറിയുമുള്‍പ്പെടെ 33 റണ്‍സ് താരം നേടി. ഓപ്പണറായ അബ്ദുള് ഷഫീഖ് രണ്ട് ഇന്നിങസിലും പൂജ്യം റണ്‍സിനാണ് പുറത്തായത്.

രണ്ടാം ഇന്നിങ്‌സില്‍ അയൂബിന്റെ പക്വതയുള്ള പ്രകടനത്തെക്കുറിച്ചാണ് മൈക്കല്‍ വോണ്‍ സംസാരിക്കുന്നത്. പാകിസ്ഥാന്‍ ടീമിന്റെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ എന്നാണ് വോണ്‍ യുവ താരത്തെക്കുറിച്ച് പറഞ്ഞത്.

‘ സൈം അയൂബ് ഒരു സൂപ്പര്‍ സ്റ്റാര്‍ ആവും,’ അദ്ദേഹം എഴുതി.

അതേസമയം, എസ്സിജിയില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ആമര്‍ ജമാലില്‍ മികച്ച ബൗളിങ് കാഴ്ചവെച്ചു. ഓസ്ട്രേലിയക്ക് വേണ്ടി മാര്‍നസ് ലാബുഷാനും മിച്ചല്‍ മാര്‍ഷും അര്‍ധ സെഞ്ച്വറിയും തികച്ചു.

നേരത്തെ മുഹമ്മദ് റിസ്വാന്‍, അമീര്‍, ആഘ സല്‍മാന്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. പാറ്റ് കമ്മിന്‍സ് അഞ്ച് ബാറ്റര്‍മാരെ പുറത്താക്കി, തന്റെ ഐതിഹാസിക ബൗളിങ് പ്രകടനം തുടര്‍ന്നു.

 

Content Highlight: Michael Verne says Saim Ayub will be the next superstar