ഐ.പി.എൽ കിരീടം ആരും മോഹിക്കണ്ട, അത് ആ ടീം പൊക്കും: മൈക്കൽ വോൺ
Cricket
ഐ.പി.എൽ കിരീടം ആരും മോഹിക്കണ്ട, അത് ആ ടീം പൊക്കും: മൈക്കൽ വോൺ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 21st March 2024, 3:49 pm

ആവേശകരമായ ഐ.പി.എല്ലിന്റെ പുതിയ സീസണ്‍ മാര്‍ച്ച് 22 മുതലാണ് ആരംഭിക്കുന്നത്. ആദ്യം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മില്‍ ഏറ്റുമുട്ടും.

2024 ഐ.പി.എല്ലില്‍ ഏത് ടീം കിരീടം ഉയര്‍ത്തുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ഈ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ആറാം കിരീടം ഉയര്‍ത്തും എന്നാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ പറഞ്ഞത്. തന്റെ എക്‌സ് അക്കൗണ്ടിലൂടെ പ്രതികരിക്കുകയായിരുന്നു മൈക്കല്‍ വോണ്‍.

രോഹിത്തിന്റെ കീഴില്‍ അഞ്ച് കിരീടങ്ങളാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. എന്നാല്‍ ഈ സീസണില്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു മുംബൈ മാനേജ്‌മെന്റ് ഹര്‍ദിക് പാണ്ഡ്യയെ പുതിയ ക്യാപ്റ്റനായി നിയമിക്കുന്നത്.

ഹര്‍ദിക് 2015 മുതല്‍ 2021 വരെ മുംബൈയില്‍ കളിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ നാല് കിരീട നേട്ടത്തില്‍ പങ്കാളിയാവാന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ക്ക് സാധിച്ചിരുന്നു.

എന്നാല്‍ താരം ഗുജറാത്ത് ടൈറ്റന്‍സിലേക്ക് ചേക്കേറുകയും ആദ്യ സീസണില്‍ തന്നെ ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിക്കാനും രണ്ടാം സീസണില്‍ ഗുജറാത്തിനെ ഫൈനലില്‍ എത്തിക്കാനും ഹര്‍ദിക്കിന് സാധിച്ചിരുന്നു. ഇതേ മിന്നും പ്രകടനം പുതിയ സീസണിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

അതേസമയം മാര്‍ച്ച് 24ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം. ഗുജറാത്തിലെ നരേന്ദ്രമോദി സ്റ്റേഡിയമാണ് വേദി.

2024 ഐ.പി.എല്ലിനുള്ള മുംബൈ ഇന്ത്യൻസ് സ്‌ക്വാഡ്

ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ഡെവാള്‍ഡ് ബ്രെവിസ്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, എന്‍. തിലക് വര്‍മ, ടിം ഡേവിഡ്, വിഷ്ണു വിനോദ്, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ഷംസ് മുലാനി, നെഹാല്‍ വധേര, ജസ്പ്രീത് ബുംറ, കുമാര്‍ കാര്‍ത്തികേയ, പിയൂഷ് ചൗള, ആകാശ് മധ്വാള്‍, ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ്, റൊമാരിയോ ഷെഫര്‍ഡ്, ജെറാള്‍ഡ് കോറ്റ്സി, ദില്‍ഷന്‍ മധുശങ്ക, ശ്രേയസ് ഗോപാല്‍, നുവാന്‍ തുഷാര, നമാന്‍ ധിര്‍, അന്‍ഷുല്‍ കംബോജ്, മുഹമ്മദ് നബി, ശിവാലിക് ശര്‍മ.

Content Highlight: Michael Vaughan Talks Mumbai Indians will won IPL 2024