പ്ലേ ഓഫില്‍ സഞ്ജുവിന്റെ രാജസ്ഥാന്‍ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടി അതായിരിക്കും: മുന്നറിയിപ്പുമായി ഇംഗ്ലീഷ് ഇതിഹാസം
Cricket
പ്ലേ ഓഫില്‍ സഞ്ജുവിന്റെ രാജസ്ഥാന്‍ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടി അതായിരിക്കും: മുന്നറിയിപ്പുമായി ഇംഗ്ലീഷ് ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 21st May 2024, 3:46 pm

2024 ഐപിഎല്‍ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകളാണ് പ്ലേ ഓഫിന് യോഗ്യത നേടിയത്.

ഇന്ന് നടക്കുന്ന ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ കൊല്‍ക്കത്തയും ഹൈദരാബാദും ആണ് ഏറ്റുമുട്ടുന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. നാളെ നടക്കുന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ ബെംഗളൂരുവിനെയും നേരിടും.

ഇപ്പോഴിതാ രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫില്‍ നേരിടേണ്ടി വരുന്ന തിരിച്ചടിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍. ഇംഗ്ലണ്ട് സൂപ്പര്‍താരം ജോസ് ബട്‌ലറിന്റെ അഭാവം രാജസ്ഥാന് വലിയ പോരായ്മയായിരിക്കുമെന്നാണ് മുന്‍ ഇംഗ്ലണ്ട് താരം പറഞ്ഞത്. ക്രിക് ബസ്സിലൂടെ പ്രതികരിക്കുകയായിരുന്നു മൈക്കല്‍ വോണ്‍.

‘റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പല താരങ്ങളും മികച്ച ഫോമിലാണ്. ജോസ് ബട്‌ലര്‍ രാജസ്ഥാന്റെ ഒരു മികച്ച കളിക്കാരനായിരുന്നു. സീസണില്‍ കൊല്‍ക്കത്തക്കെതിരെ അദ്ദേഹം നേടിയ സെഞ്ച്വറി നോക്കിയാല്‍ മതി. കളിക്കളത്തില്‍ സമ്മര്‍ദ്ദ ഘട്ടത്തില്‍ എങ്ങനെ സ്ഥലത്തെ മുന്നോട്ടുകൊണ്ടുപോവേണ്ടതെന്ന് അവന് നന്നായി അറിയാം. അതുകൊണ്ടുതന്നെ രാജസ്ഥാന് ഒരു പ്രധാന താരത്തെയാണ് നഷ്ടമായത്,’ മൈക്കല്‍ വോണ്‍ പറഞ്ഞു.

ടി-20 ലോകകപ്പിനു മുന്നോടിയായുള്ള പാകിസ്ഥാന്‍-ഇംഗ്ലണ്ട് പരമ്പരയ്ക്കായി സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കാന്‍ ബട്‌ലര്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഈ സീസണില്‍ രാജസ്ഥാന് വേണ്ടി 11 മത്സരങ്ങളില്‍ നിന്നും രണ്ട് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 359 റണ്‍സ് ആണ് ഇംഗ്ലണ്ട് താരം അടിച്ചെടുത്തത്. 39.89 ആവറേജിലും 140 പോയിന്റ് 140.78 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.

Content Highlight: Michael Vaughan talks Jos Buttler’s absence in the playoffs will be a big blow for Rajasthan Royals