ടി-20 ലോകകപ്പ് ആവേശകരമായ സൂപ്പര്‍ 8 പോരാട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. ഗ്രൂപ്പ് ഘട്ടങ്ങള്‍ അവസാനിച്ചതോടെ നിലവില്‍ എ ഗ്രൂപ്പില്‍ ഇന്ത്യയാണ് മുന്നില്‍. രണ്ടാം സ്ഥാനത്ത് അമേരിക്കയും ഉണ്ട്. ഗ്രൂപ്പ് ബിയില്‍ ഒന്നാമത് ഓസ്‌ട്രേലിയയാണ്. രണ്ടാമത് ഇംഗ്ലണ്ടാണ്. സി ഗ്രൂപ്പില്‍ വെസ്റ്റ് ഇന്ഡീസ് മുന്നിലെത്തിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ രണ്ടാമതാണ്. ഡി ഗ്രൂപ്പില്‍ ഒന്നാമത് സൗത്ത് ആഫ്രിക്കയും രണ്ടാമത് ബംഗ്ലാദേശുമാണ്.
സൂപ്പര്‍ 8ല്‍ ഇനി കനത്ത പോരാട്ടങ്ങള്‍ നടക്കാനിരിക്കെ ലോകകപ്പിലെ ഏറ്റവും അപകടകാരിയായ ടീമിനെക്കുറിച്ച് ടെലിഗ്രാഫില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍.
‘ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍ വിജയിച്ചാല്‍ അത് എന്നെ അത്ഭുതപ്പെടുത്തില്ല. ഇംഗ്ലണ്ട് വളരെ അപകടകരമായ ടീമാണ്. അവര്‍ക്ക് അവിശ്വസനീയമാംവിധം നന്നായി കളിക്കാന്‍ കഴിയുമെന്ന് ഞാന്‍ ഭയപ്പെടുന്നു, അവര്‍ക്ക് അവരുടെ ശരാശരി പ്രകടനം പുറത്തെടുക്കാന്‍ സാധിക്കും,’ മൈക്കല്‍ വോണ്‍ ടെലിഗ്രാഫില്‍ പറഞ്ഞു.
നിലവില്‍ ഇംഗ്ലണ്ട് ഗ്രൂപ്പ് ബിയില്‍ നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും ഒരു തോല്‍വിയും അടക്കം +3.611 എന്ന മികച്ച നെറ്റ് റണ്‍ റേറ്റില്‍ രണ്ടാമതാണ്. ജൂണ്‍ 15ന് നടന്ന മത്സരത്തില്‍ നമീബിയയ്‌ക്കെതിരെ 41 റണ്‍സിന് വിജയിച്ചാണ് ഇംഗ്ലണ്ട് സൂപ്പര്‍ എട്ടില്‍ എത്തിയത്. ജോസ് ബട്‌ലറിന്റെ നേതൃത്വത്തിലാണ് ഇംഗ്ലണ്ട് കുതിക്കുന്നത്.
Content Highlight: Michael Vaughan Talking About Team England