| Thursday, 27th June 2024, 4:46 pm

സെമിഫൈനലില്‍ ഇത്ര മോശം പിച്ചോ! ഈ പിച്ച് ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്: മൈക്കല്‍ വോണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ന് നടന്ന ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി പ്രോട്ടിയാസ് ഫൈനലില്‍ എത്തിയിരിക്കുകയാണ്. ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ ടോസ് നേടിയ അഫ്ഗാന്‍ 11.5 ഓവറില്‍ 56 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

8.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് നേടിയാണ് പ്രോട്ടിയാസ് വിജയം സ്വന്തമാക്കിയത്. റീസ ഹെന്‍ട്രിക്‌സും ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രവുമാണ് ടീമിനെ വിജയത്തില്‍ എത്തിച്ചത്.

ഈ പരാജയത്തില്‍ ഐ.സി.സി.ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ വോണ്‍. നിര്‍ണായകമായ സെമി ഫൈനല്‍ മത്സരത്തിലെ പിച്ച് വളരെ മോശമാണെന്ന് താരം വോണ്‍ പറഞ്ഞു. മോശം പിച്ചില്‍ അഫ്ഗാന്‍ താരങ്ങള്‍ക്ക് വേണ്ടത്ര തയ്യാറെടുപ്പ് നടത്താന്‍ പോലും സമയം ഉണ്ടായില്ലെന്ന് വോണ്‍ ചൂണ്ടിക്കാട്ടി.

‘ആ പിച്ച് ഞെട്ടിപ്പിക്കുന്നതായിരുന്നു, തികച്ചും ഞെട്ടിപ്പിച്ചു. ന്യൂയോര്‍ക്കില്‍ ചില മോശം പിച്ചുകള്‍ കണ്ടിട്ടുണ്ട് അവിടെ ഡ്രോപ്പ് ഇന്‍ പിച്ചുകളും പോപ് അപ്പ് സ്റ്റേഡിയവും ഉണ്ടായിരുന്നു. പക്ഷേ ഒരു സെമി ഫൈനലില്‍ ഇതുപോലൊരു പിച്ച് ഉണ്ടാക്കിയതില്‍ ഒരു ഒഴിവുകഴിവും പറയാനില്ല,’ വോണ്‍ പറഞ്ഞു.

2024ലില്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു അഫ്ഗാനിസ്ഥാന്‍ന്റെ വരവ്. ഓസീസിനെ അടക്കം തറപറ്റിച്ച് സെമിയില്‍ എത്തിയ അഫ്ഗാനിസ്ഥാനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കിയത്. എന്നാല്‍ ക്യാപ്റ്റന്‍ റാഷിദ് ഖാനും സംഘവും സൗത്ത് ആഫ്രിക്കയോട് പരജയപ്പെടുകയായിരുന്നു.

ഇനി ഇന്ന് നടക്കാനിരിക്കുന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. വിജയിക്കുന്ന ടീമും സൗത്ത് ആഫ്രിക്കയും ഫൈനലില്‍ കൊമ്പുകോര്‍ക്കും. കെന്‍സിങ്ടണ്‍ ഓവല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.

Content Highlight: Michael Vaughan Talking About Semi Final Cricket Pitch

We use cookies to give you the best possible experience. Learn more