സഞ്ജുവിനെ പോലെ ഒരു ക്യാപ്റ്റനെയാണ് ഈ കാലഘട്ടത്തിന് ആവശ്യം: ഇംഗ്ലണ്ട് ഇതിഹാസം
Cricket
സഞ്ജുവിനെ പോലെ ഒരു ക്യാപ്റ്റനെയാണ് ഈ കാലഘട്ടത്തിന് ആവശ്യം: ഇംഗ്ലണ്ട് ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 8th April 2024, 11:50 am

സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ കീഴില്‍ രാജസ്ഥാന്‍ റോയല്‍സ് അപരാജിത കുതിപ്പാണ് ഐ.പി.എല്ലില്‍ നടത്തുന്നത്. നിലവില്‍ നാലു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ നാലിലും വിജയിച്ചുകൊണ്ട് ഒന്നാം സ്ഥാനത്താണ് സഞ്ജുവും കൂട്ടരും.

ഇപ്പോഴിതാ സഞ്ജു സാംസന്റെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ചു രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍. ഈ കാലഘട്ടത്തില്‍ കളിക്കുന്ന ഏതൊരു ടീമിനും ആവശ്യമുള്ള നായകന്‍ എന്നാണ് സഞ്ജു സാംസനെ മുന്‍ ഇംഗ്ലണ്ട് താരം വിശേഷിപ്പിച്ചത്. ക്രിക് ബസിലൂടെ പ്രതികരിക്കുകയായിരുന്നു മൈക്കല്‍ വോണ്‍.

‘നായകന്‍ എന്ന നിലയില്‍ സഞ്ജു സാംസണ്‍ അസാധ്യമികമാണ് ഇപ്പോള്‍ കാണിക്കുന്നത് അവനെ ആധുനിക കാലഘട്ടത്തിന്റെ നായകന്‍ എന്ന് വിളിക്കാനാണ് എനിക്കിഷ്ടം. ഫീല്‍ഡിങ്ങില്‍ അവന്‍ കാണിക്കുന്ന മികവ് വളരെ മികച്ചതാണ്. താരങ്ങളുമായുള്ള അവന്റെ കമ്മ്യൂണികേഷന്‍ വളരെ മികച്ചതാണ് അതുതന്നെയാണ് ഒരു നായകന് വേണ്ടി വേണ്ട ഏറ്റവും വലിയ ക്വാളിറ്റി. അതുകൊണ്ടുതന്നെ അവനെ നോക്കിയാല്‍ അവനാണ് ഈ കാലഘട്ടത്തില്‍ ഒരു ടീമിന് ആവശ്യമുള്ള ഏറ്റവും മികച്ച നായകന്‍,’ മുന്‍ ഇംഗ്ലണ്ട് താരം പറഞ്ഞു.

നിലവില്‍ നാലു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ രണ്ട് അര്‍ധസെഞ്ച്വറി നേടിക്കൊണ്ട് 178 റണ്‍സാണ് സഞ്ജു നേടിയത്. 59.33 ആവറേജില്‍ 150.84 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. താരത്തിന്റെ ഈ മിന്നും ഫോം വരും മത്സരങ്ങളിലും ആവര്‍ത്തിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഏപ്രില്‍ പത്തിന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത മത്സരം. രാജസ്ഥാന്റെ തട്ടകമായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയമാണ് വേദി.

Content Highlight: Michael Vaughan praises Sanju Samson captaincy