| Thursday, 9th November 2023, 4:03 pm

ലോകകപ്പില്‍ ഇന്ത്യ തോല്‍ക്കും: മൈക്കല്‍ വോണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

2023 ഏകദിനലോകകപ്പ് ആവേശത്തോടെ തുടരുകയാണ്. കളിച്ച എട്ട് മത്സരങ്ങളിലും വിജയിച്ച് 16 പോയിന്റോടെ ഇന്ത്യ ഒന്നാം സ്ഥാനത്ത് തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള സൗത്ത് ആഫ്രിക്കയും മൂന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയുമാണ് സെമി ഫൈനല്‍ ഉറപ്പിച്ച മറ്റുള്ളവര്‍. ആദ്യ നാലിലെത്താന്‍ ന്യൂസിലാന്‍ഡിന് നവംബര്‍ ഒമ്പതിന് നടക്കുന്ന മത്സരത്തില്‍ ശ്രീലങ്കയോട് വിജയിക്കേണ്ടത് അനിവാര്യമാണ്.

എന്നാല്‍ 2023 ഐ.സി.സി ലോകകപ്പില്‍ ഇന്ത്യ തോല്‍ക്കുമ്പോള്‍ സമ്മാനവുമായി കാത്തിരിക്കുകയാണെന്നാണ് മുന്‍ ഇംഗ്ലണ്ട് താരവും ക്യാപ്റ്റനുമായ മൈക്കല്‍ വോണ്‍ പറയുന്നത്. ആദം ഗില്‍ക്രിസ്റ്റ്, ഡാമിന്‍ മാര്‍ട്ടിന്‍ എന്നിവരോടൊപ്പം ഒരു പോട്കാസ്റ്റില്‍ അവരുടെ തമാശകളെകുറിച്ച് ഓന്‍ലൈനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ തന്റെ ട്വിറ്റര്‍ പേജ് നിയന്ത്രിക്കുന്നില്ലെന്നും കൈകാര്യം ചെയ്യുന്നില്ലെന്നും വോണ്‍ കളിയാക്കുകയും ചെയ്തിരുന്നു. വസീമുമായി സ്ഥിരമായി ഇടപെടുന്ന മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ തന്റെ പക്കലുള്ള ചോക്കലേറ്റ് കേക്കിന്റെ കാര്യവും പറഞ്ഞു.

‘വസീം ജാഫറാണ് എന്റെ ആദ്യത്തെ ടെസ്റ്റ് വിക്കറ്റ്. ലോഡ്‌സില്‍ വച്ച് കെവിന്‍ പീറ്റേഴ്‌സിനായിരുന്നു ക്യാച്ച്. എന്നാല്‍ വസീം ജാഫര്‍ തന്റെ ട്വിറ്റര്‍ പേജ് നിയന്ത്രിക്കുന്നില്ല, അതും ഒരു പ്രൊഫഷണല്‍. ഇന്ത്യ ലോകകപ്പില്‍ പരാജയപ്പെട്ടാല്‍ എന്റെ പക്കല്‍ ഒരു സമ്മാനമുണ്ട്, ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തും,’ അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഓസ്‌ട്രേലിയക്ക് കഴിയുമെന്നാണ് വോണ്‍ വിശ്വസിക്കുന്നത്. എന്നാല്‍ ലോകകപ്പിലെ തുടക്കത്തില്‍ മാന്‍ ഇന്‍ ബ്ലൂ ഓസീസിനെ എട്ട് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ വിജയക്കുതിപ്പ് ഇപ്പോഴും തുടരുകയാണ്.

അഫ്ഗാനിസ്ഥാനുമായുള്ള മത്സരത്തിനുശേഷം പാറ്റ് കമ്മിന്‍സണും അദ്ദേഹത്തിന്റെ ടീമും കൂടുതല്‍ ശക്തരായിരിക്കുകയാണ്. വമ്പന്‍ തോല്‍വിയില്‍ നിന്നും അട്ടിമറി വിജയത്തിലേക്കുള്ള ഓസീസ് ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ ഒറ്റയാന്‍ പോരാട്ടം ലോകമെമ്പാടും അമ്പരപ്പോടെ കാണുകയായിരുന്നു.

കൂടാതെ ഫൈനലില്‍ ഓസീസിന് ഒരു സ്ഥാനം ഉണ്ടെന്ന് ഇന്ത്യയുടെ മുന്‍ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മയും മുമ്പ് പറഞ്ഞിരുന്നു.

Content Highlight: Michael Vaughan believes that India will lose the World Cup

Latest Stories

We use cookies to give you the best possible experience. Learn more