| Monday, 22nd July 2024, 5:39 pm

സച്ചിന്റെ ഇതിഹാസ റെക്കോഡ് അവന്‍ തകര്‍ക്കും; സൂപ്പര്‍ താരത്തെക്കുറിച്ച് മൈക്കല്‍ വോണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് 241 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയത്. രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍. 425 റണ്‍സിനാണ് ഇംഗ്ലണ്ട് ഓള്‍ഔട്ട് ആയത്. ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ട് 416 റണ്‍സിന്റെ ടോട്ടല്‍ സ്വന്തമാക്കിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് 457 റണ്‍സിന് ആദ്യ ഇന്നിങ്സ് അവസാനിപ്പിച്ചിരുന്നു. 385 റണ്‍സ് നേടിയാല്‍ വിന്‍ഡീസിന് രണ്ടാം ടെസ്റ്റില്‍ വിജയം സ്വന്തമാക്കാമായിരുന്നിട്ടും 147 റണ്‍സിന് ടീം ഓള്‍ ഔട്ട് അവുകയായിരുന്നു.

ഇംഗ്ലണ്ടിന് വേണ്ടി മിന്നും പ്രകടനമാണ് ഹാരി ബ്രൂക്കും ജോ റൂട്ടും കാഴ്ചവെച്ചത്. ഹാരി 132 പന്തില്‍ 13 ഫോര്‍ അടക്കം 109 റണ്‍സ് നേടിയാണ് സെഞ്ച്വറി നേടിയത്. ജോ റൂട്ട് 178 പന്തില്‍ നിന്ന് 10 ഫോര്‍ അടക്കം 122 റണ്‍സ് ആണ് നേടിയത്.

ഇതോടെ തന്റെ 32ാം ടെസ്റ്റ് സെഞ്ച്വറിയാണ് റൂട്ട് സ്വന്തമാക്കിയത്. ഇതോടെ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും ക്രിക്കറ്റ് നിരീക്ഷകനുമായ മൈക്കല്‍ വേണ്‍ റൂട്ടിനെ പ്രശംസിച്ചി രംഗത്ത് വന്നിരിക്കുകയാണ്. റൂട്ടിന് സച്ചിന്‍ നേടിയ ഇതിഹാസ റണ്‍സ് മറികടക്കാന്‍ സാധിക്കുമെന്നാണ് പറഞ്ഞത്.

‘വരും മാസങ്ങളില്‍, ജോ റൂട്ട് ഇംഗ്ലണ്ടിന്റെ എക്കാലത്തെയും റണ്‍ സ്‌കോറിങ് റെക്കോഡ് മറികടക്കും. കൂടാതെ, സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഇതിഹാസ റണ്‍സും അവന് മറികടക്കാന്‍ കഴിയുമെന്ന് അവന്റെ കഴിവുകള്‍ സൂചിപ്പിക്കുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് വളരെ ശ്രദ്ധയോടെയാണ് ബാറ്റര്‍മാര്‍ ടെസ്റ്റില്‍ സ്‌കോര്‍ നേടുന്നത്. എല്ലാം അളന്ന് മുറിച്ചാണ് അവര്‍ മുന്നോട്ട് പോകുന്നത്. അവര്‍ക്ക് വിവേകപൂര്‍ണ്ണമായ ഒരു ഗെയിം പ്ലാനുണ്ട്,’ മൈക്കല്‍ വോണ്‍ ദി ടെലിഗ്രാഫിനുവേണ്ടി എഴുതി.

മാത്രമല്ല മത്സരത്തില്‍ തന്റെ 32ാം സെഞ്ച്വറി പൂര്‍ത്തിയാക്കി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമാകനും റൂട്ടിന് സാധിച്ചിരുന്നു. ഈ ലിസ്റ്റില്‍ കെയ്ന്‍ വില്ല്യംസണും സ്റ്റീവ് സ്മിത്തും 32 സെഞ്ച്വറിയാണ് നേടിയിട്ടുള്ളത്. നാലാമതുള്ള വിരാട് കോഹ്‌ലി 29 സെഞ്ച്വറിയാണ് ടെസ്റ്റില്‍ നേടിത്.

Content Highlight: Michael Vaughan believes Joe Root can surpass Sachin Tendulkar’s record for most Test runs

We use cookies to give you the best possible experience. Learn more