[share]
[]ഫ്രാന്‍ക്ഫര്‍ട്ട്: സ്കീയിങ്ങിനിടെ വീണ് പരിക്കേറ്റ് കോമയില്‍ കഴിയുന്ന ഫോര്‍മുല വണ്‍ താരം മൈക്കല്‍ ഷുമാക്കര്‍ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ സബൈന്‍ ഖേം.
ഷുമാക്കറിനെ കുറിച്ച് പുറം ലോകത്ത് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ഷുമാക്കറിന് ന്യൂമോണിയ കൂടി പിടിപെട്ടുവെന്നാണ് കഴിഞ്ഞ ദിവസം ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്ത് കണ്ടത്. എന്നാല്‍ അതെല്ലാം തെറ്റാണ്.
ഷുമാക്കറിന്റെ എല്ലാ ദിവസവും ഒരു പോലെയല്ല. ഒന്നില്‍ നിന്നും വ്യത്യസ്തമായിരിക്കും അടുത്ത ദിവസം.
ഷുമാക്കറിന്റെ ആരോഗ്യനിലയെ കുറിച്ച് ആരുമായും പങ്കുവെക്കാന്‍ അദ്ദേഹത്തിന്റെ കുടുംബം ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഷുമാക്കര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്നുള്ള ശക്തമായ പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ കുടുംബം.
ഒറ്റയടിക്ക് തന്നെ അദ്ദേഹം രോഗാവസ്ഥയില്‍ നിന്ന് മുക്തനായി തിരിച്ചുവരുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ പതുക്കെ പതുക്കെ അദ്ദേഹം ഉണരുമെന്ന് തന്നെയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.