| Friday, 17th September 2021, 3:47 pm

മെസി പി.എസ്.ജിയെ ദുര്‍ബലമാക്കി; കടുത്ത വിമര്‍ശനവുമായി ഇംഗ്ലിഷ് ഇതിഹാസം മൈക്കല്‍ ഓവന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലണ്ടന്‍: മെസി പി.എസ്.ജിയെ ദുര്‍ബലമാക്കിയെന്ന് ഇംഗ്ലിഷ് ഇതിഹാസവും മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവുമായ മൈക്കല്‍ ഓവന്‍.

കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ബെല്‍ജിയം ക്ലബായ ബ്രൂഗിനെതിരായ മത്സരത്തില്‍ പി.എസ്.ജി സമനിലയില്‍ പിരിഞ്ഞതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

മെസി, നെയ്മര്‍, എംബാപ്പെ എന്ന സൂപ്പര്‍ ത്രയം ആദ്യമായി ഒന്നിച്ചിറങ്ങിയ മത്സരം കൂടിയായിരുന്നു ഇത്. ഈ മൂന്ന് താരങ്ങള്‍ യഥാര്‍ത്ഥത്തില്‍ ടീമിനെ ദുര്‍ബലരാക്കുകയാണ് ചെയ്തത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചാമ്പ്യന്‍സ് ലീഗ് നേടാന്‍ പി.എസ്.ജിക്ക് സാധിക്കുമെന്ന് എല്ലാവരും കരുതുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലിഷ് ക്ലബുകളായ ചെല്‍സി, ലിവര്‍പ്പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നിവരാണ് ഇത്തവണ ചാമ്പ്യന്മാരാവാന്‍ കൂടുതല്‍ സാധ്യതയെന്നും അദ്ദേഹം വിലയിരുത്തി.

ഫ്രഞ്ച് ലീഗിനെ സംബന്ധിച്ച് പുതുയായി പി.എസ്.ജിയിലേക്ക് കടന്നുവന്ന സെര്‍ജിയോ റാമോസ്, ഡോണറൂമ, ഹക്കിമ്മി എന്നിവരാണ് പ്രധാന താരങ്ങള്‍ എന്നാണ് മെക്കല്‍ ഓവന്റെ വാദം.

അതേസമയം മെസിയേക്കാള്‍ സെര്‍ജിയോ റാമോസിനെയും ഡോണാറൂമയെയും പി.എസ്.ജിയില്‍ എത്തിച്ചത്താണ് ടീമിന് കരുത്താവുകയെന്നും ഇവരുടെ സാന്നിധ്യം ചാമ്പ്യന്‍സ് ലീഗ് നേടാന്‍ ടീമിനെ സഹായിക്കുമെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. എന്നാല്‍ മെക്കല്‍ ഓവന്റെ അഭിപ്രായങ്ങള്‍ വലിയ വിമര്‍ശനങ്ങളാണ് ഇപ്പോള്‍ നേരിടുന്നത്.
ബാര്‍സലോണ വിട്ട് പി.എസ്.ജിയില്‍ എത്തിയ മെസി ഇതുവരെ രണ്ട് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. പ്രതീക്ഷിച്ച പോലെ തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും അദ്ദേഹം ഉടന്‍ ഫോം വീണ്ടെടുക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

ഫ്രഞ്ച് ലീഗില്‍ ബദ്ധവൈരികളായ ലിയോണിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. സെപ്റ്റംബര്‍ 20 രാത്രി ഇന്ത്യന്‍ സമയം 12:15 നാണ് മത്സരം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Michael Owen: Messi makes PSG weaker, I don’t understand why they’re favourites

We use cookies to give you the best possible experience. Learn more