| Tuesday, 16th April 2013, 11:54 am

മൈക്കല്‍ ജാക്‌സണ്‍ ലോകത്തിലെ ഏറ്റവും മികച്ച പിതാവ്: പാരീസ് ജാക്‌സണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോസ് ആഞ്ചല്‍സ്: ലോകത്തിലെ ഏറ്റവും മികച്ച പിതാവായിരുന്നു തന്റേതെന്ന് അന്തരിച്ച പോപ്പ് രാജാവ് മൈക്കല്‍ ജാകസന്റെ മകള്‍ പാരീസ് ജാക്‌സണ്‍.

“അദ്ദേഹത്തെ ഞങ്ങള്‍ക്ക് എന്നും മിസ് ചെയ്യും. ഒരുപാട് ഓര്‍മകളുണ്ട് ഞങ്ങളുടേത് മാത്രമായി. ഞങ്ങള്‍ക്ക് വേണ്ടി അദ്ദേഹം എന്തും ചെയ്യുമായിരുന്നു. ഞങ്ങളുടെ വിദ്യാഭ്യാസമായിരുന്നു അദ്ദേഹത്തിന് ഏറ്റവും പ്രധാനപ്പെട്ടത്. ഞങ്ങളുടെ ഏറ്റവും വലിയ പിന്തുണ അദ്ദേഹമായിരുന്നു.” പാരീസ് പറയുന്നു.[]

പാരീസ് ജാകസണ്‍ ആദ്യമായി നല്‍കിയ അഭിമുഖത്തിലാണ് മൈക്കല്‍ ജാക്‌സണെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുന്നത്. ഫീമെയില്‍ ഫസ്റ്റ്.കോ.യുകെആണ് പാരീസുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചത്.

പതിനഞ്ചുകാരിയായ പാരീസ്, 16 കാരന്‍ പ്രിന്‍സ്, 11 വയസ്സുള്ള ബ്ലാങ്കറ്റ് എന്നീ മൂന്ന് മക്കളാണ് മൈക്കള്‍ ജാക്‌സന് ഉള്ളത്. 2009 ജൂണിലാണ് മൈക്കല്‍ ജാക്‌സണ്‍ മരണപ്പെടുന്നത്.

തങ്ങളെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് വ്യക്തമാക്കി അദ്ദേഹം ഒരു കത്ത് എഴുതിയിരുന്നു. ഹൃദയത്തില്‍ തൊടുന്നതായിരുന്നു അത്. തനിക്ക് 18 വയസ്സായാല്‍ ഇത് തന്റെ കൈയ്യില്‍ ടാറ്റൂ ചെയ്യാന്‍ അദ്ദേഹം അനുവദിച്ചിരുന്നതായും പാരീസ് പറയുന്നു.

We use cookies to give you the best possible experience. Learn more