ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയന്‍ ടീമിന്റെ ഇംഗ്ലണ്ട് -അയര്‍ലെന്റ് പര്യടനത്തില്‍ മൈക്ക് ഹസിയുണ്ടാകില്ലെന്ന് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഹസിക്ക് പകരക്കാരനായി പീറ്റര്‍ ഫോറസ്റ്റിന്റെ പേരാണ് മാനേജ്‌മെന്റിന് മുന്നിലുള്ളത്.
താന്‍ കുടുംബത്തോടൊപ്പം ചിലവഴിക്കേണ്ട സമയമാണ് ഇതെന്നും അതുകൊണ്ട് തന്നെ വരുന്ന ടെസ്റ്റ് മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ലെന്നും ഹസി അറിയിച്ചതായാണ് അറിയുന്നത്.
മൂന്നുമാസം മുന്‍പാണ് ഹസിക്ക് കുഞ്ഞുപിറന്നത്. തന്റെ കുടുംബത്തിന്റെ കൂടെ തനിയ്ക്ക് നിന്നേ പറ്റുവെന്നും തന്റെ അവസ്ഥ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് മനസ്സിലാക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഓസ്‌ട്രേലിയയ്ക്ക് വേണ്ടി 11 ഏകദിന മത്സരങ്ങളാണ് പീറ്റര്‍ ഫോറസ്റ്റ് കളിച്ചത്. ഫോറസ്റ്റിന്റെ നിലവിലെ ഫോം ടീമിന് അനുകൂലമാണെന്നാണ് അറിയുന്നത്.