ഫ്‌ളോറിഡ: കാറ്റഗറി 4ലേക്ക് മാറിയ മിഷേല്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിയാര്‍ജിച്ച് ഫ്‌ളോറിഡയുടേയും അമേരിക്കയുടെ വടക്ക് കിഴക്കന്‍ തീരത്തേക്കെത്തുന്നു. മണിക്കൂറുകള്‍ക്കകം ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കുമെന്ന് കാലാവസ്ഥ അധികൃതര്‍ വ്യക്തമാക്കി. മണിക്കൂറില്‍ 140 മൈല്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ഇത് 145 ആയി വര്‍ധിക്കാനും സാധ്യതയുണ്ട്.
കനത്ത മഴ തുടരുന്നതിനാല്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. തെക്കന്‍ അലബാമയിലും ജോര്‍ജിയയിലും മഴ തുടരുന്നതിനാല്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. കാറ്റഗറി 4ല്‍ മിഷേല്‍ ചുഴലിക്കാറ്റ് തീരത്തെത്തിയാല്‍ ഫ്‌ളോറിഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാശനഷ്ടത്തിന് വഴിയൊരുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ALSO READ: മുസ്‌ലിം സ്ത്രീകള്‍ക്ക് പള്ളികളില്‍ ആരാധന അനുവദിക്കണം; ഹിന്ദുമഹാസഭ ഹൈക്കോടതിയില്‍
തീരപ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിക്കല്‍ നടപടി തുരുകയാണ്.””അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കുക. കാത്തിരിക്കരുത്”” റ്റല്ലഹസ്സീ മേയര്‍ ആന്‍ഡ്രി ഗില്ലം പറഞ്ഞു.
കാലാവസ്ഥ നിരീക്ഷണ വകുപ്പ് നല്‍കുന്ന ഏറ്റവും പുതിയ വിവരമനുസരിച്ച് ചുഴലിക്കാറ്റ് മമിക്കൂറില്‍ 145 മൈല്‍ വേഗതയില്‍ പനാമ നഗരത്തിന് 90 മൈല്‍ അകലെയായാണുള്ളത്. മഴതുടരുന്നതിനാല്‍ എത്രയും വേഗം ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
മുന്നറിയിപ്പ് മേഖലയില്‍ 15.9 മില്യണ്‍ ആളുകളാണ് താമസിക്കുന്നത്. ഇതില്‍ ഫ്‌ളോറിഡയില്‍ മാത്രം 3.8 മില്യണ്‍ താമസക്കാരുണ്ട്. മുന്നറിയിപ്പുകൊടുത്തിട്ടുള്ള അലബാമ,ജോര്‍ജിയ, എന്നിവിടങ്ങളിലും അടിയന്തര ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിട്ടുണ്ട്. ആറു എയര്‍പോര്‍ട്ടുകള്‍ ഇതിനോടകം അടച്ചുകഴിഞ്ഞു. അമേരിക്കയ്ക്ക് പുറമെ മെക്‌സിക്കോയിലും അധികൃതര്‍ ജാഗ്രത നിര്‍ദേശം കൊടുത്തിട്ടുണ്ട്.