പിന്‍തുട ഞരമ്പിനേറ്റ പരുക്കിനെ തുടര്‍ന്നാണ് ക്ലാര്‍ക്ക് കളിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. മൂന്നാം ടെസ്റ്റില്‍ മുഴുവന്‍ സമയവും കമന്റേറ്റര്‍ സ്ഥാനത്ത് നില്‍ക്കാനാണ് ക്ലാര്‍ക്കിന്റെ തീരുമാനം.
” മൈക്കല്‍ ബോര്‍ഡിലെത്തുന്നതില്‍ വലിയ സന്തോഷമുണ്ട്. സ്‌പോര്‍ട്‌സ് കമന്റേറ്ററുടെ സ്ഥാനത്തെത്തിയ നിരവധി ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്യാപ്റ്റന്‍മാരുടെ കൂട്ടത്തിലേക്ക് അദ്ദേഹവും ചേരുകയാണ്.” ചാനല്‍ നൈനിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ബ്രാഡ് മെക്‌നമാറ പറഞ്ഞു.
കമന്റേറ്ററാകുന്നതിന്റെ ത്രില്ലിലാണ് ക്ലാര്‍ക്കും. ” ഇത്തവണത്തെ ബോക്‌സിങ് ഡെ ടെസ്റ്റുമായി ബന്ധപ്പെട്ട് എനിക്ക് വളരെ വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്. മത്സരത്തിലെ കമന്റേറ്ററി ടീമിനൊപ്പം ചേരാന്‍ ചാനല്‍ നൈന്‍ എന്നോട് ആവശ്യപ്പെട്ടു. അവര്‍ക്കൊപ്പം ചേരാനായി ക്രിസ്മസ് ദിനത്തില്‍ ഞാന്‍ മെല്‍ബണിലേക്കു പറക്കും” ക്ലാര്‍ക്ക് വ്യക്തമാക്കി.
കഴിഞ്ഞ ടെസ്റ്റില്‍ ഓസീസ് ടീം മികച്ച പ്രകടനം കാഴ്ചവെച്ചെന്നും ക്ലാര്‍ക്ക് പറഞ്ഞു. ” തുടക്കം ആശുപത്രി കിടക്കയിലും കിടന്നും പിന്നീട് എന്റെ കിടക്കയില്‍ കിടന്നുമാണ് ഞാന്‍ മത്സരം കണ്ടത്. ” ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.