‘നിതീഷ് കുമാര്‍ റെഡ്ഡി, എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന ഈ കൊച്ചുപയ്യന്‍ ഒരു ജീനിയസാണ്. എനിക്ക് തോന്നുന്നത് അവന്‍ ഉറപ്പായും ആറാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്നാണ്, അതിന് സാധിച്ചില്ലെങ്കില്‍ ഏഴാം നമ്പറില്‍ കളത്തിലിറങ്ങണം.
അവന്‍ ഇന്ത്യയുടെ ഏറ്റവും മികച്ച റണ്‍ വേട്ടക്കാരനാണ്, വെറും 21 വയസില്‍, അവിശ്വസനീയമാണ്. ഈ പരമ്പരയിലുടനീളം അവന്‍ അണ്ടര്‍റേറ്റഡായിരുന്നു,’ ക്ലാര്‍ക് പറഞ്ഞു.
നേരത്തെ, മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സുനില്‍ ഗവാസ്‌കറും റെഡ്ഡിയുടെ ഓള്‍റൗണ്ട് മികവിനെ കുറിച്ച് സംസാരിച്ചിരുന്നു.
‘ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച, ശക്തനായ ഒരു യുവതാരത്തെയാണ് മെല്‍ബണ്‍ ടെസ്റ്റിലൂടെ ലഭിച്ചിരിക്കുന്നത്, നിതീഷ് കുമാര്‍ റെഡ്ഡി. ഹര്‍ദിക് പാണ്ഡ്യ ടീമിന്റെ ഭാഗമാകാത്തത് മുതല്‍ മീഡിയം പേസില്‍ പന്തെറിയുകയും മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയും ചെയ്യുന്ന ഒരു മികച്ച ഓള്‍ റൗണ്ടര്‍ക്ക് വേണ്ടിയാണ് ഇന്ത്യ കാത്തിരുന്നത്.
റെഡ്ഡിയുടെ ബൗളിങ് മെച്ചപ്പെട്ടുവരുന്നേയുള്ളൂ, എന്നാല്‍ ഒരു ബാറ്റര്‍ എന്ന നിലയില്‍ ആ സമയത്തുള്ള ഹര്‍ദിക് പാണ്ഡ്യയേക്കാള്‍ മികച്ചതാണ്,’ ഗവാസ്‌കര്‍ പറഞ്ഞു.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം മത്സരത്തില്‍ താരം സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. മെല്‍ബണില്‍ നടന്ന മത്സരത്തില്‍ കരിയറിലെ ആദ്യ റെഡ് ബോള്‍ ഫിഫ്റ്റ് തന്നെ സെഞ്ച്വറിയായി കണ്‍വേര്‍ട്ട് ചെയ്താണ് നിതീഷ് തിളങ്ങിയത്.
രോഹിത് ശര്‍മയടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ പരാജയപ്പെട്ട അതേ പിച്ചിലാണ് താരം സെഞ്ച്വറിയുമായി തിളങ്ങിയത്. വ്യക്തിഗത സ്‌കോര്‍ 99ല്‍ നില്‍ക്കവെ സ്‌കോട് ബോളണ്ടിനെ ബൗണ്ടറി കടത്തിയാണ് റെഡ്ഡി സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ പല തകര്‍പ്പന്‍ റെക്കോഡുകളും നിതീഷ് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത് ഇന്ത്യന്‍ താരം എന്ന ചരിത്ര നേട്ടമാണ് ഇതില്‍ പ്രധാനം. 21 വയവും 214 ദിവസവും പ്രായമുള്ളപ്പോഴാണ് റെഡ്ഡി ഓസ്‌ട്രേലിയന്‍ മണ്ണില്‍ ട്രിപ്പിള്‍ ഡിജിറ്റ് പൂര്‍ത്തിയാക്കുന്നത്.
സിഡ്നിയില്‍ നടക്കുന്ന പരമ്പരയിലെ നിര്‍ണായകമായ അവസാന ടെസ്റ്റിലും നിതീഷ് കുമാര്‍ റെഡ്ഡി മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content highlight: Michael Clarke praises Nitish Kumar Reddy