ന്യൂയോര്‍ക്ക്: തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്നാണ് പോണ്‍ സിനിമള്‍ ഉപേക്ഷിച്ചതെന്ന് മുന്‍ പോണ്‍ താരം മിയ ഖലീഫ. സൈക്ലിസ്റ്റ് ലാന്‍സ് ആംസ്‌ട്രോങ്ങിന് നല്‍കിയ അഭിമുഖത്തിലാണ് മിയ ഇക്കാര്യം വെളിപ്പെടുത്തിയത്. 2015ല്‍ ഐ.എസ് ഭീകരര്‍ മിയയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. എങ്കിലും ഇന്‍ഡസ്ട്രി വിട്ടതിന് കാരണം ആരാധകര്‍ നിരന്തരം ചോദിച്ചിരുന്നെങ്കിലും ഇതുവരെ താരം വ്യക്തമാക്കിയിരുന്നില്ല.
“ആദ്യമൊക്കെ ഭീഷണികള്‍ കണ്ടില്ലെന്ന് നടിച്ചിരുന്നു. പക്ഷേ പിന്നെയും ഇതു തുടര്‍ന്നു നിയന്ത്രണം വിട്ടപ്പോഴാണ് താന്‍ കരിയര്‍ അവസാനിപ്പിച്ചത്” – മിയ പറഞ്ഞു. തന്റെ ചിത്രങ്ങളേക്കാള്‍ മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്ന ഹോളിവുഡ് ചിത്രങ്ങള്‍ ഇപ്പോള്‍ ഇറങ്ങുന്നുണ്ടെന്നും മിയ അഭിപ്രായപ്പെട്ടു
ചുരുങ്ങിയ സമയം കൊണ്ട് അഡല്‍റ്റ് വെബ്‌സൈറ്റ് ആയ പോണ്‍ഹബിലെ വിലയേറിയ താരമായി മാറിയ താരമാണ് മിയ ഖലീഫ. ഒരു വീഡിയോയില്‍ ഹിജാബ് ധരിച്ച് പ്രത്യക്ഷപ്പെട്ടതാണ് മിയയ്ക്ക് എതിരെ കടുത്ത എതിര്‍പ്പുകള്‍ ഉയരാന്‍ കാരണമായത്. പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് കുടുതല്‍ എതിര്‍പ്പ് വന്നിരുന്നത്. തങ്ങള്‍ക്ക് മിയ ഒരു അപമാനമാണെന്നും തങ്ങളുടെ രാജ്യത്തിന് ചീത്ത പേര് ഉണ്ടാക്കാനാണ് താരം ശ്രമിക്കുന്നതെന്നുമായിരുന്നു ഇവരുടെ നിലപാട്.
ലെബനീസ് വംശജയായ മിയ ഖലീഫ ഇപ്പോള്‍ മയാമിയിലാണ് താമസം. പോണ്‍ കരിയര്‍ ഉപേക്ഷിച്ച താരം ഇപ്പോള്‍ സ്‌പോര്‍ട്‌സ് ഷോ അവതാരികയാണ്.