ടോസ് നേടി മുംബൈ! നിര്‍ണായക നാഴികക്കല്ലിലെത്താന്‍ കൊല്‍ക്കത്തയുടെ അയേണ്‍ മാന് വേണ്ടത് വെറും 40 റണ്‍സ്!
Sports News
ടോസ് നേടി മുംബൈ! നിര്‍ണായക നാഴികക്കല്ലിലെത്താന്‍ കൊല്‍ക്കത്തയുടെ അയേണ്‍ മാന് വേണ്ടത് വെറും 40 റണ്‍സ്!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 11th May 2024, 9:07 pm

ഇന്ന് നടക്കുന്ന ഐ.പി.എല്‍ മത്സരത്തില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടാനിരിക്കുകയാണ്. മഴ കാരണം ടോസ് വൈകിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. 16 ഓവറായി ചുരുക്കിയ മത്സരം 9:15 ന് നടക്കും.

നിലവില്‍ 11 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയങ്ങളോടെ 16 പോയിന്റ് സ്വന്തമാക്കി പട്ടികയില്‍ മുന്നിലാണ് കൊല്‍ക്കത്ത. മുംബൈക്കെതിരെ വിജയിച്ച് പ്ലേ ഓഫില്‍ ആധിപത്യം ഉറപ്പിക്കാനാണ് കൊല്‍ക്കത്ത ലക്ഷ്യമിടുന്നത്. എന്നാല്‍ 12 മത്സരങ്ങളില്‍ നിന്ന് വെറും എട്ട് പോയിന്റ് ഉള്ള മുംബൈക്ക് പ്ലേ ഓഫ് നേരത്തെ നഷ്ടപ്പെട്ടു. ഇനിയുള്ള മത്സരത്തില്‍ വിജയം സ്വന്തമാക്കി നാണക്കേടില്‍ നിന്ന് കരകയറാനാണ് ടീമിന്റെ ശ്രമം.

കൊല്‍ക്കത്തയുടെ എല്ലാ താരങ്ങളും വമ്പന്‍ കുതിപ്പാണ് സീസണില്‍ ഉടനീളം കാഴ്ചവെക്കുന്നത്. സുനില്‍ നരെയ്‌നും ആന്ദ്രെ റസലും ഫില്‍ സാള്‍ട്ടും മികച്ച രീതിയിലാണ് ഓരോ മത്സരത്തെയും സമീപിക്കുന്നത്. ഒരു ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ കൊല്‍ക്കത്തക്ക് വലിയ മുതല്‍കൂട്ടാണ് റസലും നരെയ്‌നും.

നിരവധി റെക്കോഡുകളും താരങ്ങള്‍ സീസണില്‍ നിന്നും സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ന് മുംബൈക്കെതിരെ വെറും 40 റണ്‍സ് നേടിയാല്‍ ഒരു തകര്‍പ്പന്‍ നാഴികകല്ലിലെത്താനുള്ള അവസരമാണ് റസലിന് വന്നുചേര്‍ന്നിരിക്കുന്നത്. ഇനി 40 റണ്‍സ് നേടിയാല്‍ ഐ.പി.എല്ലില്‍ 2500 റണ്‍സ് തികക്കാനുള്ള അവസരമാണ് റസലിനുള്ളത്.

 

Content highlight: MI Won The Toss Against KKR, Andre Russel Need 40 Runs To Complete 2500 Runs In IPL