മുംബൈ: വാങ്കഡെ സ്‌റ്റേഡിയത്തിലെ സ്വന്തം കാണികളെ അക്ഷരാര്‍ത്ഥത്തില്‍ ആവേശത്തിലാഴ്ത്തുന്ന പ്രകടനമായിരുന്നു ഇന്നലെ മുംബൈ ഇന്ത്യന്‍സ് കാഴ്ചവെച്ചത്. വിരാട് കോഹ്‌ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 46 റണ്‍സിനു തോല്‍പ്പിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കുമ്പോള്‍ താരമായത് നായകന്‍ രോഹിത് ശര്‍മയും.
വിരാടിന്റെയും രോഹിത്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങ് കണ്ട മത്സരത്തില്‍ നിരവധി നാടകീയ മുഹൂര്‍ത്തങ്ങളായിരുന്നു ഉള്‍പ്പെട്ടിരുന്നത്. ആദ്യ രണ്ടു പന്തില്‍ രണ്ടു വിക്കറ്റ് നഷ്ടമായ മുംബൈ ഇവിന്‍ ലെവിസിന്റെയും രോഹിത് ശര്‍മയുടെയും തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് 213 റണ്ണെന്ന പടുകൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയത്.
Also Read: എസ്.സി, എസ്.ടി ആക്ട് വിധിക്കെതിരെ പ്രതിഷേധിച്ച് യു.പിയില്‍ ദളിത് പൊലീസ് ഓഫീസര്‍ ജോലി രാജിവെച്ചു
ബാംഗ്ലൂര്‍ കോഹ്ലിയിലൂടെ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും നിശ്ചിത 20 ഓവറില്‍ 166 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ബാംഗ്ലൂര്‍ നിരയില്‍ 62 പന്തില്‍ നിന്ന് 92 റണ്‍സെടുത്ത കോഹ്ലിയ്ക്ക് പുറമേ 19 റണ്‍സെടുത്ത ഡീ കോക്കും ,16 റണ്ണെടുത്ത മന്‍ദീപ് സിങ്ങും 11 റണ്ണെടുത്ത വോക്സിനും പുറമെ ആര്‍ക്കും രണ്ടക്കം കാണാന്‍ കഴിഞ്ഞില്ല. ബൗളിങ്ങില്‍ മുംബൈയ്ക്കായി ക്രൂണാല്‍ പാണ്ഡ്യുയും മക്ലൂഹാനും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.
നേരത്തെ മുംബൈ നായകന്‍ രോഹിത് ശര്‍മ്മ 52 പന്തില്‍ പത്ത് ഫോറിന്റെയും അഞ്ചു സിക്‌സിന്റെയും അകമ്പടിയോടെ 94 റണ്‍സാണ് നേടിയത്. ഇതില്‍ രോഹിതിന്റെ സൂപ്പര്‍ സിക്‌സര്‍ ഗ്യാലറിയില്‍ നിന്ന് കൈയ്യിലൊതുക്കിയ ആരാധകനും ഐ.പി.എല്ലിന്റെ പുരസ്‌കാരത്തിനര്‍ഹനാവുകയും ചെയ്തു.
ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് പന്ത് കൈപ്പിടിയിലൊതുക്കിയ ആരാധകനു നെക്‌സോണ്‍ ഫാന്‍ ക്യാച്ച് പുരസ്‌കാരമാണ് ലഭിച്ചത്.
വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക