| Saturday, 11th May 2024, 8:21 pm

കൊല്‍ക്കത്തയില്‍ കനത്ത മഴ; ഐ.പി.എല്ലില്‍ മുംബൈക്കെതിരെയുള്ള കൊല്‍ക്കത്തയുടെ മത്സരം വൈകുന്നു!

സ്പോര്‍ട്സ് ഡെസ്‌ക്

കൊല്‍ക്കത്തയില്‍ കനത്ത മഴ കാരണം മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തിന്റെ ടോസ് പോലും ഇടാന്‍ സാധിക്കാതെ മത്സരം വൈകുകയാണ്. ഈഡന്‍ ഗാര്‍ഡന്‍സിലെ തങ്ങളുടെ അവസാന ഹോം മത്സരത്തില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് പ്ലെയ് ഓഫില്‍ ആധ്യിപത്യം ഉറപ്പിക്കാനാണ് കൊല്‍ക്കത്തയുടെ ലക്ഷ്യം.

രണ്ട് തവണ കിരീടം നേടിയ മുന്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്റെ മെന്റര്‍ ആയി എത്തിയത് കൊല്‍ക്കത്തക്ക് നിര്‍ണായകമായി. 11 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയങ്ങളോടെ 16 പോയിന്റ് സ്വന്തമാക്കി പട്ടികയില്‍ മുന്നിലാണ്.

ഫില്‍ സാള്‍ട്ടിനൊപ്പം സുനില്‍ നരെയ്നെ ഓപ്പണറായി സ്ഥാനക്കയറ്റം നല്‍കാനുള്ള ഗംഭീറിന്റെ തീരുമാനം സീസണില്‍ വമ്പന്‍ മാറ്റമാണ് കൊല്‍ക്കത്തയില്‍ ഉണ്ടാക്കിയത്. 32 സിക്സുകളുടെ നരെയ്ന്‍ 461 റണ്‍സ് നേടിയപ്പോള്‍, സാള്‍ട്ട് 429 റണ്‍സ് തുല്യമായ കുതിപ്പാണ് നടത്തുന്നത്.

എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യന്‍സ് പ്ലെയ് ഓഫ് സാധ്യത അസ്ഥമിച്ചിരിക്കുകയാണ്. എന്നിരുന്നാലും ശേഷിക്കുന്ന മത്സരത്തില്‍ വിജയിച്ച് അഭിമാനം രക്ഷിക്കാനാണ് ഇനി അവരുടെ ലക്ഷ്യം.

വരാനിരിക്കുന്ന ടി-20 ലോകകപ്പിന് മുന്നോടിയായി സൂര്യകുമാര്‍ യാദവിന്റെ മിന്നുന്ന ഫോം ഇന്ത്യക്ക് ആശ്വാസമാണ്. എന്നാല്‍ രോഹിത് ശര്‍മയുടെയും ഹാര്‍ദിക് പാണ്ഡ്യയുടെയും സ്ഥിരതയില്ലാത്ത പ്രകടനങ്ങള്‍ ഇന്ത്യയെ ആശങ്കപ്പെടുത്തുന്നു.

Content Highlight: MI VS KKR Match Delayed Due To Rain

We use cookies to give you the best possible experience. Learn more