ഐതിഹാസികം, അറിഞ്ഞ് വിളയാടിയാല്‍ എല്‍ ക്ലാസിക്കോ മാത്രമല്ല ഇന്ത്യന്‍ ടി-20യും ഹിറ്റ്മാന് മുമ്പില്‍ വീഴും; റെക്കോഡുകള്‍ ഇവന് തോഴന്‍മാര്‍
IPL
ഐതിഹാസികം, അറിഞ്ഞ് വിളയാടിയാല്‍ എല്‍ ക്ലാസിക്കോ മാത്രമല്ല ഇന്ത്യന്‍ ടി-20യും ഹിറ്റ്മാന് മുമ്പില്‍ വീഴും; റെക്കോഡുകള്‍ ഇവന് തോഴന്‍മാര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th April 2024, 5:51 pm

 

 

ഐ.പി.എല്‍ 2024ലെ 29ാം മത്സരത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മോസ്റ്റ് സക്‌സസ്ഫുള്‍ ടീമുകളായ മുംബൈ ഇന്ത്യന്‍സും ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള ക്ലാസിക് പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്.

മുംബൈ ഇന്ത്യന്‍സിന്റെ സ്വന്തം തട്ടകമായ വാംഖഡെ സ്‌റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.

പോയിന്റ് പട്ടികയില്‍ കാര്യമായ ചലനമുണ്ടാക്കാനാണ് മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നത്. നിലവില്‍ അഞ്ച് മത്സരത്തില്‍ നിന്നും രണ്ട് ജയവും മൂന്ന് തോല്‍വിയുമായി ഏഴാം സ്ഥാനത്താണ് ഹോം ടീം. ആദ്യ മൂന്ന് മത്സരത്തിലും പരാജയപ്പെട്ട മുംബൈ അടുത്ത രണ്ട് മത്സരങ്ങളിലും വിജയം സ്വന്തമാക്കി തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്.

അഞ്ച് മത്സരത്തില്‍ നിന്നും മൂന്ന് ജയവും രണ്ട് തോല്‍വിയുമായി മൂന്നാം സ്ഥാനത്താണ് ചെന്നൈ.

വാംഖഡെയില്‍ നടക്കുന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയെ തകര്‍പ്പന്‍ റെക്കോഡുകളാണ് കാത്തിരിക്കുന്നത്.

മുംബൈ – ചെന്നൈ ഫേസ് ടു ഫേസ് പോരാട്ടങ്ങളില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് ഇതില്‍ പ്രധാനം. വെറും 11 റണ്‍സ് കൂടി കണ്ടെത്തിയാല്‍ രോഹിത് ശര്‍മക്ക് ഒന്നാം സ്ഥാനത്തെത്താം.

നിലവില്‍ ചെന്നൈ ലെജന്‍ഡ് സുരേഷ് റെയ്‌നയാണ് ഒന്നാമന്‍.

ഇതിന് പുറമെ ടി-20 ഫോര്‍മാറ്റില്‍ 500 സിക്‌സര്‍ എന്ന ഐതിഹാസിക നേട്ടമാണ് രോഹിത്തിന് മുമ്പിലുള്ളത്. ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ നിലവില്‍ ഏറ്റവുമധികം സിക്‌സര്‍ നേടി ഒന്നാം സ്ഥാനത്ത് തുടരുന്ന രോഹിത് ശര്‍മക്ക് മൂന്ന് സിക്‌സര്‍ കൂടി നേടാന്‍ സാധിച്ചാല്‍ 500 ടി-20 സിക്‌സര്‍ എന്ന നേട്ടവും ഈ റെക്കോഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കാം.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – സിക്‌സര്‍ എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – 497

വിരാട് കോഹ്‌ലി- 383

എം.എസ്. ധോണി – 328

സുരേഷ് റെയ്‌ന – 325

കെ.എല്‍. രാഹുല്‍ – 300

സൂര്യകുമാര്‍ യാദവ് – 298

സഞ്ജു സാംസണ്‍ – 285

ചെന്നൈ സൂപ്പര്‍ കിങ്‌സ് – മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തിലെ മറ്റ് കണക്കുകള്‍

ഏറ്റവുമധികം വിജയം – മുംബൈ ഇന്ത്യന്‍സ് (20), ചെന്നൈ സൂപ്പര്‍ കിങ്‌സ് (16)

ഏറ്റവുമധികം റണ്‍സ് – സുരേഷ് റെയ്‌ന (710), രോഹിത് ശര്‍മ (700)

ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ – സനത് ജയസൂര്യ (114*)

ഏറ്റവുമധികം വിക്കറ്റുകള്‍ – ഡ്വെയ്ന്‍ ബ്രാവോ (35), ലസിത് മലിംഗ (31)

മികച്ച ബൗളിങ് പ്രകടനം – ഹര്‍ഭജന്‍ സിങ് (5/18)

ഉയര്‍ന്ന ടോട്ടല്‍ – മുംബൈ ഇന്ത്യന്‍സ് (219/6), ചെന്നൈ സൂപ്പര്‍ കിങ്‌സ് (218/4)

 

Content Highlight: MI vs CSK: Rohit Sharma to script 2 records