| Thursday, 5th April 2018, 8:29 pm

ഐ.പി.എല്‍ 2018: ഒന്നാമങ്കത്തില്‍ നീലപ്പടയെ തളയ്ക്കാന്‍ ധോണി ഇറങ്ങുക ഈ ടീമുമായി; ചെന്നൈയുടെ സാധ്യതാ ടീം ഇങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആരാധകര്‍ക്ക് ഇത് സന്തോഷത്തിന്റെ സീസണാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി വിലക്കിനെത്തുടര്‍ന്ന് പുറത്തുപോകേണ്ടി വന്ന ടീം ധോണിയുടെ നായകത്വത്തിനു കീഴില്‍ തന്നെയാണ് പതിനൊന്നാം സീസണിനൊരുങ്ങുന്നത്. നേരത്തെ ഉണ്ടായ ടീമില്‍ നിന്നു പല പ്രധാന കളിക്കാരും ഇല്ലാതെയാണ് ചെന്നൈ ക്യാമ്പ് സീസണ്‍ ആരംഭിച്ചത്.

സൂപ്പര്‍ കിങ്‌സിന്റെ സൂപ്പര്‍ താരമായിരുന്ന ആര്‍ അശ്വിന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനായാണ് ഇത്തവണ കളത്തിലിറങ്ങുന്നത്. അതും നായകനായി. തങ്ങളുടെ പഴയ മഞ്ഞപ്പട വീണ്ടും കളത്തിലിറങ്ങുമ്പോള്‍ ആരൊക്കെയാകും ആദ്യ ഇലവനില്‍ അണിനിരക്കുക എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ നോക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ നേരിടുന്ന ചെന്നൈയുടെ ആദ്യ ഇലവന്‍ എങ്ങിനെയാകുമെന്ന് പ്രവചിക്കാം

ഓപ്പണിങ്ങ് – മുരളി വിജയ്, ഫാഫ് ഡൂപ്ലെസി

ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് കളത്തിലേക്ക് മടങ്ങിയെത്തുമ്പോള്‍ ഓപ്പണിങ് സഖ്യത്തില്‍ മുരളി വിജയ് ഉണ്ടാകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയത്തിനിടയില്ല. ചെന്നൈയുടെ ഓപ്പണര്‍ വേഷത്തില്‍ നിരവധി മികച്ച പ്രകടനങ്ങളാണ് ചെന്നൈ കാഴ്ചവെച്ചിട്ടുള്ളത്.

വിജയിക്കൊപ്പം ഓപ്പണറായി ഇറങ്ങാന്‍ ഏറ്റവുമധികം സാധ്യത ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡൂപ്ലെസി ആണ്.

മിഡില്‍ ഓര്‍ഡര്‍– സുരേഷ് റെയ്‌ന, ഷെയ്ന്‍ വാട്‌സണ്‍, എം.എസ് ധോണി, കേദാര്‍ ജാദവ്

ചെന്നൈ ടീം കളിക്കാനിറങ്ങുമ്പോള്‍ എല്ലാവരും ശ്രദ്ധയോടെ വീക്ഷിക്കുന്ന താരമാണ് സുരേഷ് റെയ്‌ന. ഐ.പി.എല്ലിലെ റണ്‍ വേട്ടക്കാരില്‍ മുന്നില്‍ നില്‍ക്കുന്ന താരം, കുട്ടിക്രിക്കറ്റിലെ ഏറ്റവും വലിയ അപകടകാരി.


Also Read: ഐ.പി.എല്‍ 2018: ചെന്നൈയ്‌ക്കെതിരെ ഒന്നാമങ്കത്തില്‍ മുംബൈയുടെ സാധ്യതാ ടീം ഇങ്ങനെ


ഷെയ്ന്‍ വാട്‌സണ്‍ എന്ന ഓസീസ് താരം പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ തകര്‍പ്പന്‍ പ്രകടനത്തിനുശേഷമാണ് ഇന്ത്യയിലെത്തുന്നത്. വാട്‌സണിന്റെ അനുഭവ സമ്പത്ത് ചെന്നൈയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നതില്‍ സംശയത്തിനിടയില്ല.

നായകന്‍ എം.എസ് ധോണിയും കേദാര്‍ ജാദവും ചേരുമ്പോള്‍ ചെന്നൈ ബാറ്റിങ്ങ് നിര കരുത്തുറ്റതാകുമെന്ന കാര്യത്തില്‍ സംശയമില്ല.

ഓള്‍ റൗണ്ടേഴ്‌സ് – രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ

ആഭ്യന്തര ക്രിക്കറ്റില്‍ അധികം പന്തെറിയാറില്ലെങ്കിലും ധോണിയുടെ കീഴില്‍ അപകടകാരിയായ ഓള്‍ റൗണ്ടറാണ് ജഡേജ. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ബ്രാവോ കൂടി ചേരുമ്പോള്‍ കരുത്തുറ്റ നിരയായി ചെന്നൈ മാറും.

ബോളേഴ്‌സ്– ഹര്‍ഭന്‍ സിങ്ങ്, മാര്‍ക് വൂഡ്, ശ്രദ്ധുല്‍ താക്കൂര്‍

മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ ഇറങ്ങുമ്പോള്‍ രോഹിത്തിനെയും സംഘത്തെയും ഏറ്റവും കൂടുതല്‍ അലട്ടുക തങ്ങളുടെ ഭാജി എതിര്‍ പാളയത്തിലുണ്ട് എന്നത് തന്നെയാകും. അശ്വിന്റെ വിടവ് നികത്താനും ധോണിയ്ക്ക് ഹര്‍ഭജന്റെ സേവനം അത്യാവശ്യമാണ്.

ഇംഗ്ലണ്ടിന്റെ ഫാസ്റ്റ് ബൗളര്‍ മാര്‍ക് വുഡും ഇന്ത്യന്‍ താരം ശ്രദ്ധുല്‍ താക്കുറുമാകും മുംബൈയുടെ ബൗളിങ്ങ് ഡിപ്പാര്‍ട്‌മെന്റിനെ നയിക്കുക.

We use cookies to give you the best possible experience. Learn more