ചെന്നൈയെ പിടിച്ചുകെട്ടി; ആദ്യ പ്ലേ ഓഫില്‍ മുംബൈയ്ക്ക് ജയിക്കാന്‍ 132 റണ്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 7th May 2019, 9:37 pm
ചെന്നൈ: ഐ.പി.എല്‍ ആദ്യ പ്ലേ ഓഫില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 132 റണ്‍സ് വിജയലക്ഷ്യം. മുംബൈയുടെ ബൗളിങ് കരുത്തിന് മുന്നില്‍ തുടക്കം പിഴച്ച ചെന്നൈയെ നായകന്‍ ധോണിയും അമ്പാട്ടി റായിഡും ചേര്‍ന്നാണ് പൊരുതാനുള്ള റണ്‍സിലെത്തിച്ചത്.
20 ഓവറില്‍ 131-4 റണ്‍സാണ് നേടിയത്.
ധോണി 29 പന്തില്‍ നിന്ന് 37 റണ്‍സും റായിഡു 37 പന്തില്‍ 47 റണ്‍സും നേടി. ഡുപ്ലസിസും റെയ്നയും വാട്‌സണും പ്രകടനം പുറത്തെടുക്കാതെ പുറത്തായപ്പോള്‍ മുരളി വിജയ് 26 പന്തില്‍ നിന്നും 26 റണ്‍സ് നേടി.
ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ എം.എസ്. ധോണി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
4 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി മികച്ച ബോളിംഗ് പ്രകടനമാണ് മുംബൈയ്ക്ക് വേണ്ടി രാഹുല്‍ ചഹര്‍ നടത്തിയത്.