ഇന്ത്യന്‍ വിപണയില്‍ വലിയ വ്യാവസായിക വിജയമായ എം.ഐ എ വണ്ണിന്റെ രണ്ടാം പതിപ്പായ എം.ഐ എ2 ഉടന്‍ പുറത്തുവരുമെന്ന് സൂചനകള്‍. ഒരു സ്വകാര്യ വെബ്‌സൈറ്റ് ഫോണ്‍ ഓണായിരിക്കുമ്പോഴുള്ള ചിത്രം പുറത്തുവിട്ടതോടെയാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുന്നത്.
ചിത്രത്തില്‍ ഫോണ്‍ സ്വിച്ച് ഓണ്‍ ആണ്. ഈ കാരണം കൊണ്ട് തന്നെ ഷവോമി ഫോണിന്റെ ലോഞ്ചിന് വേണ്ടി ഉടന്‍ ഒരു ചടങ്ങ് സംഘടിപ്പിക്കും എന്നാണ് കരുതപ്പെടുന്നത്. ഫോണിന്റെ സ്‌ക്രീനില്‍ നിന്ന് ഫോണിനെ സംബന്ധിക്കുന്ന ചില വിവരങ്ങള്‍ മനസ്സിലാക്കാനും സാധിക്കും.
ഷവോമിയുടെ ആന്‍ഡ്രോയിഡ് വണ്‍ സിരീസാണ് ഷവോമി എ സിരീസ്. ഈ ശ്രേണിയില്‌പ്പെട്ട ഫോണുകളില്‍ ഷവോമിയുടെ യൂസര്‍ ഇന്റര്‍ഫേസിനു പകരം ആന്‍ഡ്രോയിഡിന്റെ യഥാര്‍ത്ഥ്യ യൂസര്‍ ഇന്റര്‍ഫേസാണുള്ളത്.
കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ പുറത്തിറക്കിയ എം.ഐ 5എക്‌സിന്റെ ഇന്ത്യന്‍ രൂപമായിരുന്നു എം.ഐ എ വണ്‍. അതുകൊണ്ട് തന്നെ എം.ഐ 6എക്‌സ് ആണ് എം.ഐ എ2 എന്ന പേരില്‍ ഇന്ത്യയില്‍ പുറത്തിറക്കുക എന്നാണ് കരുതപ്പെടുന്നത്.
ഫോണിന്റെ പ്രതീക്ഷിക്കപ്പെടുന്ന സവിശേഷതകള്‍ (എം. ഐ 6എക്‌സിനെ അടിസ്ഥാനപ്പെടുത്തി)
5.99 ഇഞ്ച് സ്‌ക്രീന്‍ വലിപ്പം
സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസര്‍
4 ജി.ബി റാം
ആന്‍ഡ്രോയിഡ് ഓറിയോ ഓപറേറ്റിങ്ങ് സിസ്റ്റം (ആന്‍ഡ്രോയിഡ് വണ്‍ ഫോണ്‍ ആയത് കൊണ്ട്, തുടര്‍ന്നും ഓ.എസ് അപ്‌ഡേറ്റുകള്‍ പ്രതീക്ഷിക്കാം)
ഇരട്ട ക്യാമറകള്‍ (12 എം.പിയുടേയും, 8 എം.പിയുടേയും)
20 എം.പി മുന്‍ ക്യാമറ
അതിവേഗ ചാർജിംഗ് (ക്വിക്ക് ചാർജിംഗ് 3)
3010 മില്ലി ആമ്പിയര്‍ ബാറ്ററി
എന്നാല്‍ ഫോണിനെ സംബന്ധിച്ച് കമ്പനി ഔദ്യോഗിക വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല. 32 ജിബി മോഡലിന് 20,000 രൂപയാണ് ഏകദേശ വില പ്രതീക്ഷിക്കുന്നത്.