| Monday, 26th November 2018, 12:16 pm

സ്‌ക്കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കണം; 1,2 ക്ലാസുകളില്‍ ഹോം വര്‍ക്ക് പാടില്ലെന്നും കേന്ദ്രനിര്‍ദ്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിദ്യാര്‍ത്ഥികളുടെ സ്‌ക്കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. വിവിധ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരത്തിന്റെ പരിധിയും കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

1, 2 ക്ലാസുകളില്‍ 1.5 കിലോയില്‍ കൂടാന്‍ പാടില്ല പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം 5 കിലോയില്‍ കൂടാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. ബാഗുകളുടെ പരമാവധി ഭാരം യഥാക്രമമാണ് നിശ്ചയിച്ചിരിക്കുന്നത്. ക്ലാസ് 1, 2 (1.5 കിലോ), 3, 4 (3 കിലോ) 6, 7 (4 കിലോ) 8,9 ( 4.5 കിലോ) 10ാം ക്ലാസ് (5 കിലോ)

Also Read  കെ.എം ഷാജി നിയസഭാംഗം അല്ലാതായി; ഉത്തരവിറക്കി നിയസഭാ സെക്രട്ടറി

ഇതിന് പുറമെ ഒന്ന് രണ്ട് ക്ലാസുകളില്‍ ഹോം വര്‍ക്ക് പാടില്ലെന്നും ഭാഷയും കണക്കും മാത്രം പഠിപ്പിച്ചാല്‍ മതിയെന്നുമാണ് നിര്‍ദ്ദേശം. മൂന്ന് നാല് ക്ലാസുകളില്‍ കണക്ക്, ഭാഷ, പരിസ്ഥിതി എന്നിവ മതിയെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.

ഇത് സംബന്ധിച്ച് നിര്‍ദ്ദേശം മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും മാനവ വിഭവ ശേഷി വകുപ്പ് നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ പഠന ഭാരം ലഘൂകരിച്ച് മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് സഹായകരമാകാനാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.

DoolNews Video

We use cookies to give you the best possible experience. Learn more