| Saturday, 22nd December 2018, 5:21 pm

'ഇനി ഒരു തെരഞ്ഞെടുപ്പും നിങ്ങള്‍ ജയിക്കില്ല'; ബി.ജെ.പി ഐടി സെല്‍ വെബ്സൈറ്റ് ഹാക്ക് ചെയ്ത് ഹാക്കര്‍മാരുടെ മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യുദല്‍ഹി: ബി.ജെ.പിയുടെ ഐ.ടി സെല്‍ വിഭാഗത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. c”http://www.bjpitcell.org/” എന്ന ഡൊമെയ്ന്‍ നെയിമിലുള്ള സൈറ്റാണ് ഹാക്ക് ചെയ്തിരിക്കുന്നത്. രാജ്യത്തെ എല്ലാ കംപ്യൂട്ടറുകളും നിരീക്ഷിക്കാനുളള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തന് പിന്നാലെയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. ഇതില്‍ പ്രതിഷേധിച്ചാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്.

ഹാക്ക് ചെയ്തവര്‍ “ഞങ്ങള്‍ക്ക് സ്വകാര്യത വേണം” എന്നര്‍ത്ഥം വരുന്ന ഇംഗ്ലീഷ് വാചകമാണ് തലക്കെട്ടില്‍ നല്‍കിയത്. “സ്വകാര്യത ഞങ്ങളുടെ അവകാശമാണ്..ബി.ജെ.പിയുടെ യഥാര്‍ഥ മുഖം ഞങ്ങള്‍ പുറത്തെത്തിക്കും..,ബി.ജെ.പിയുടെ പക്കലുള്ള കള്ളപ്പണത്തിന്റെ മുഴുവന്‍ തെളിവുകളും ഞങ്ങളുടെ പക്കലുണ്ട്.

Read Also : സ്ഥാനം പോയാല്‍ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന് സൂചന നല്‍കി കര്‍ണാടകയിലെ മന്ത്രി

നിയമം മാറ്റുക അല്ലെങ്കില്‍ രാജ്യം വിട്ടു പോവുക, ഇനി ഒരു തിരഞ്ഞെടുപ്പും ബി.ജെ.പി ജയിക്കില്ല. തിരഞ്ഞെടുപ്പ് കാലത്ത് ഞങ്ങള്‍ തെളിവുകള്‍ പുറത്തുവിടും.. ഇനി ജനങ്ങളെ നിയന്ത്രിക്കാന്‍ ബി.ജെ.പിക്ക് കഴിയില്ല…,എല്ലാ തെളിവുകളുമായി ഞങ്ങള്‍ കോടതിയെലെത്തുന്ന സമയത്തിനായി കാത്തിരിക്കൂ” എന്നിങ്ങനെയാണ് പിന്നീട് സൈറ്റില്‍ കുറിച്ചിരിക്കുന്നത്.

രാജ്യത്തെ കംപ്യൂട്ടറുകളിലെ ഡാറ്റകള്‍ പരിശോധിക്കുന്നതിന് പത്ത് ഏജന്‍സികളെ ചുമതലപ്പെടുത്തിക്കൊണ്ടാണ് ഉത്തരവ് പുറത്തിറക്കിയത്. ഏതൊരു കമ്പ്യൂട്ടറിലും സൂക്ഷിച്ചിരിക്കുന്ന ഡാറ്റ നിരീക്ഷിക്കാനും പിടിച്ചെടുക്കാനും രഹസ്യാന്വേഷണ ഏജന്‍സികള്‍, എന്‍ഐഎ, സിബിഐ, നികുതി പരിശോധനാ വിഭാഗം എന്നിവയുള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്ക് അധികാരം നല്‍കുന്നതാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ്.

കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ഇതിനുള്ള അനുമതി നല്‍കിയത്. എന്‍ഐഎ, സിബിഐ, ഐബി തുടങ്ങി 10 ഏജന്‍സികള്‍ക്കാണ് ഡേറ്റ നിരീക്ഷിക്കാന്‍ അനുമതി. വ്യാഴാഴ്ച ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയാണ് ഉത്തരവു പുറത്തിറക്കിയത്.

ഉത്തരവിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമപ്രവര്‍ത്തകരും ഇന്റര്‍നെറ്റ് സ്വാതന്ത്ര്യ പ്രവര്‍ത്തകരുമടക്കം മോദി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more