| Friday, 10th February 2017, 6:16 pm

ബി.എസ്.എഫ് ജവാന്‍ തേജ്ബഹദൂര്‍ യാദവിനെ സന്ദര്‍ശിക്കാന്‍ ഭാര്യയെ അനുവദിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  അതിര്‍ത്തിയിലെ സൈനികരുടെ ദുരിതജീവിതം ഫേസ്ബുക്കിലൂടെ പങ്കുവെച്ച ബി.എസ്.എഫ് ജവാന്‍ തേജ്ബഹദൂറിനെ കാണാന്‍ ഭാര്യയെ അനുവദിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി. ജവാന്റെ ഭാര്യ ഷര്‍മിള നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി പരിഗണിക്കവെയാണ് ആഴ്ചയില്‍ ജവാനെ കാണാന്‍ അനുവദിക്കണമെന്ന് കോടതി നിര്‍ദേശിച്ചത്.

അതേ സമയം തേജ്ബഹദൂറിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ജമ്മുകാശ്മീരിലെ മറ്റൊരു സൈനിക സംഘത്തോടപ്പം സാംബ ജില്ലയിലാണ് ഉള്ളതെന്നും ബി.എസ്.എഫ് ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.

ഭര്‍ത്താവുമായി മൂന്നുദിവസമായി സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം എവിടെയാണെന്നുള്ള തന്റെ ചോദ്യങ്ങള്‍ക്ക് ബി.എസ്.എഫ് ഇതുവരെ മറുപടി നല്‍കിയില്ലെന്നും ഷര്‍മിള പറഞ്ഞിരുന്നു.


Read more: രാഹുലിനെ തപ്പുന്നത് അവിടെ നില്‍ക്കട്ടെ ആദ്യം സ്വയം ഒന്നു തിരയൂ: മോദിയെക്കുറിച്ച് ഗൂഗിളില്‍ തിരയുന്ന ഇന്ത്യക്കാര്‍ നാണം കെടും


ജസ്റ്റിസുമാരായ ബിഡി അഹമ്മദ്, അശുതോഷ് കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഷര്‍മിളയുടെ ഹരജി അടിയന്തരമായി പരിഗണിച്ചിരുന്നത്. അഭിഭാഷകനായ മനീഷ് തിവാരിയാണ് ഷര്‍മിളയ്ക്ക് വേണ്ടി ഹാജരായിരുന്നത്.

കേസ് ഫെബ്രുവരി 15ന് കോടതി വീണ്ടും പരിഗണിക്കും

ജനുവരി 9നാണ് ബി.എസ്.എഫ് സൈനികനായ തേജ് ബഹദൂര്‍ യാദവ് സൈന്യത്തിലെ മോശം ഭക്ഷണത്തെ കുറിച്ചുള്ള വിഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

We use cookies to give you the best possible experience. Learn more