| Tuesday, 28th January 2020, 8:29 am

ടിപ്പു സുല്‍ത്താന്‍ വര്‍ഗീയ വാദിയല്ലെന്ന് എം.ജി.എസ് നാരായണന്‍; 'മതവിശ്വാസികളെല്ലാം വര്‍ഗീയവാദികളല്ല'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ടിപ്പു സുല്‍ത്താന്‍ യഥാര്‍ത്ഥ മതവിശ്വാസിയാണെന്നും വര്‍ഗീയവാദിയല്ലെന്നും ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍. മതവിശ്വാസികളെല്ലാം വര്‍ഗീയ വാദികളല്ലെന്നും അദ്ദേഹം പറഞ്ഞു.

മലബാര്‍ ക്രിസ്ത്യന്‍ കോളേജും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും സംയുക്തമായി നടത്തിയ എറുഡൈറ്റ് സ്‌കോളര്‍ ഇന്‍ റസിഡന്‍സ് പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ചടങ്ങില്‍ സംസാരിക്കുക്കുകയായുരുന്നു എം.ജി.എസ്. ടിപ്പുവിനെ വര്‍ഗീയ വാദിയായി ചിത്രീകരിക്കുന്നോ എന്ന വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മലബാര്‍ ക്രിസ്ത്യന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഗോഡ്‌വിന്‍ സാമ്രാജ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ചരിത്രകാരന്‍ ഗോപാലന്‍കുട്ടി, ചരിത്രവിഭാഗം മേധാവി ഷീല എഫ് ക്രിസ്റ്റീന, അസി. പ്രൊഫസര്‍ ഷിനോയ് ജസീന്ത എന്നിവര്‍ സംസാരിച്ചു.

അഞ്ചു ദിവസം നീളുന്ന പ്രഭാഷണ പരമ്പരയില്‍ മലബാര്‍ക്രിസ്ത്യന്‍ കോളേജ് ഉള്‍പ്പെടെ കാലിക്കറ്റ് സര്‍വ്കലാശാല ക്യാമ്പസ്, ഫറൂഖ് കോളേജ്, മീഞ്ചന്ത ആര്‍ട്‌സ് കോളേജ്, പി.എസ്.എം.ഒ കോളേജ് എന്നിവിടങ്ങളില്‍ പ്രഭാഷണം നടക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സൗത്ത് ആഫ്രിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് വിറ്റ് വാട്ടര്‍ സ്റ്റാന്‍ഡിലെ ഡോ. ദിലീപ് എം. മേമോന്‍ പരിപാടിയില്‍ സംസാരിക്കും. ചൊവ്വാഴ്ചയാണ് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പ്രഭാഷണം നടക്കുക.

We use cookies to give you the best possible experience. Learn more