കോഴിക്കോട്: ജീവിച്ചിരിപ്പില്ലെന്ന് ബി. എല്‍.ഒ. റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന് പോസ്റ്റല്‍വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. 80 വയസ്സ് പിന്നിട്ടവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് രോഗികള്‍, ക്വാറന്റീനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കാണ് വീട്ടില്‍നിന്ന് തപാല്‍വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമൊരുക്കിയിരുന്നത്.
80 കഴിഞ്ഞ എം.ജി.എസിന് ആരോഗ്യപ്രശ്നങ്ങളുമുണ്ട്. നേരത്തെ എം.ജി.എസ് മരിച്ചുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണമുണ്ടായിരുന്നു. ഇത് കണ്ട് തെറ്റിദ്ധരിച്ചാണ് ബി.എല്‍.ഒ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയത്.
ജീവിച്ചിരിപ്പില്ലെന്ന റിപ്പോര്‍ട്ട് വന്നതിനാല്‍ തപാല്‍വോട്ടിനുള്ള ലിസ്റ്റില്‍ അദ്ദേഹം ഉള്‍പ്പെടാതെപോയി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചതോടെ അബദ്ധം പറ്റിയതാണെന്ന് ബി.എല്‍.ഒ പറഞ്ഞു.
വോട്ടര്‍പട്ടികയില്‍ പേരുള്ളതിനാല്‍ ഏപ്രില്‍ ആറിന് പോളിങ് ബൂത്തില്‍ എം.ജി.എസിന് പ്രത്യേക സൗകര്യമൊരുക്കുമെന്ന് കളക്ടര്‍ എസ്. സാംബശിവറാവു പറഞ്ഞു.
മാര്‍ച്ച് 11-നായിരുന്നു എം.ജി.എസ് മരിച്ചതായി വാര്‍ത്ത പരന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: MGS Narayanan Postal Vote Kerala Election 2021