ഇതൊക്കെ കേള്‍ക്കുമ്പോള്‍ കേരളീയര്‍ മന്ദബുദ്ധികളാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ സീരിയലുകളില്‍ നിറയുന്നതാണെങ്കില്‍ പലതരം കലഹമാണ്.
തിരുവനന്തപുരം: എം.ടി വാസുദേവന്‍ നായരും ടി.പത്മനാഭനും എം. മുകുന്ദനുമാണ് മലയാളത്തെ മലയാളമാക്കിയതെന്ന് കേരളത്തിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ആരൊക്കെയോ പറയുന്നത് കേട്ടെന്നും അങ്ങനെയെങ്കില്‍ കവികള്‍ക്കും വിജ്ഞാന സാഹിത്യകാരന്‍മാര്‍ക്കുമൊന്നും അതില്‍ ഒരു പങ്കുമില്ലേയെന്ന ചോദ്യവുമായി ചരിത്രകാരനായ ഡോ.എം.ജി.എസ് നാരായണന്‍.
സമീപകാലത്തുണ്ടായ സംഭവങ്ങള്‍ പരിശോധിക്കുമ്പോള്‍ കേരളീയര്‍ മദ്ധബുദ്ധികളാണോ എന്ന സംശയമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. അറുപത് തികയുന്ന കേരളം എന്ന പൊതുസമ്മേളന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതൊക്കെ കേള്‍ക്കുമ്പോള്‍ കേരളീയര്‍ മന്ദബുദ്ധികളാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ സീരിയലുകളില്‍ നിറയുന്നതാണെങ്കില്‍ പലതരം കലഹമാണ്.
ഇത്തരത്തില്‍ കേരളീയര്‍ മദ്ധബുദ്ധികളാണോ എന്ന തന്റെ സംശയം ബലപ്പെടുത്തുന്ന സംഭവങ്ങളാണ് ഉണ്ടാകുന്നതെന്നും എന്നാല്‍ എല്ലാവരും അത്തരത്തിലല്ലെന്നും അദ്ദേഹം പറഞ്ഞു.
മലയാളം സര്‍വകലാശാല എന്തെങ്കിലും തീരുമാനമെടുക്കാന്‍ ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ അജന്‍ഡ നല്‍കില്ല. സമിതിയംഗങ്ങള്‍ പിന്നെയെങ്ങനെയാണ് അഭിപ്രായം പറയുകയെന്നും എം.ജി.എസ് ചോദിക്കുന്നു.