പ്രതീക്ഷിച്ചതിനെക്കാൾ വലിയ വരവേൽപ്പ് ലഭിച്ചതിനെത്തുടർന്ന് താത്ക്കാലികമായി ബുക്കിങ്ങ് നിർത്തിവെച്ച എംജി ഹെക്ടർ ബുക്കിങ്ങുകൾ പുനരാരംഭിക്കുന്നു.മാസങ്ങൾക്ക് മുമ്പ് ഇന്ത്യൻ വിപണിയിലെത്തിയ ഹെക്ടറിന ഇതുവരെ 28,000 ബുക്കിംങ്ങുകളാണ് ലഭിച്ചത്.കമ്പനിയുടെ ഉത്പാദന ശേഷിയേക്കാള്‍ വളരെ ഉയര്‍ന്നൊരു സംഖ്യയായിരുന്നു ഇത്. എന്നാല്‍ ഈ ഉത്സവ കാലത്തിനിടെ ഒക്ടോബറില്‍ തന്നെ വാഹനത്തിന്റെ ബുക്കിങ്ങുകള്‍ പുനരാരംഭിക്കും.
ബുക്കിങ്ങുകള്‍ പുനരാരംഭിക്കുന്നതിന് മുമ്പ് നിലവില്‍ ലഭിച്ചവയുടെ ഡെലിവറികളാണ് മുഖ്യമെന്ന് എംജി മോട്ടോര്‍സ് പ്രസിഡന്റ് രാജീവ് ഛബ പറഞ്ഞു. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ എന്നു നല്‍കാമെന്ന കാര്യത്തില്‍ എത്രയും പെട്ടെന്ന് ഒരു വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് എംജി.ഇവയെല്ലാം എത്രയും പെട്ടെന്ന് ക്രമീകരിച്ച ഒക്ടോബറില്‍ ബുക്കിങ്ങുകള്‍ പുനരാരംഭിക്കാന്‍ സാധിക്കും എന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
വാഹനം വാങ്ങുമെന്ന് ഉറപ്പുള്ള ഉപഭോക്താക്കളെ ബുക്കിങ് സ്വീകരിക്കാതെ നിര്‍മ്മാതാക്കള്‍ ഉണ്ടാക്കിയിരിക്കുന്ന ഒരു വെയിറ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയാണിപ്പോള്‍ . ഈ ലിസ്റ്റിലുള്ളവരെ ബുക്കിങ് പുനരാരംഭിക്കുമ്പോള്‍ അതിലേക്ക് ചേര്‍ക്കും.
ഉപഭോക്താക്കളെ നിരാശപ്പെടുത്താതെ വാഹനത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്നതാണ് എംജി പ്രാഥമികമായി പരിഗണിക്കേണ്ടുന്ന കാര്യം.ഇതുവരെ 2000 യൂണിറ്റ് വാഹനങ്ങളുടെ ഡെലിവറിയാണ് നിര്‍മ്മാതാക്കള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. സെപ്തംബറില്‍ ഇത് 3000 യൂണിറ്റുകളാക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.വാഹനത്തിന്റെ കൂടുതള്‍ ഘടകങ്ങള്‍ ഇറക്കുമതി ചെയ്യാനും, ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ നിര്‍മ്മാണശാലയില്‍ രണ്ടാം ഷിഫ്റ്റ് ആരംഭിക്കാനും എംജി പദ്ധതിയിടുന്നുണ്ട്.
പെട്രോള്‍ ,ഡീസല്‍ പതിപ്പുകളില്‍ വാഹനം ലഭ്യമാണ്. 140 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ യൂണിറ്റാണ്. മാനുവല്‍, ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക്ക് ഗയര്ബോക്സുകളില് പെട്രോള്‍ എഞ്ചിന് ലഭിക്കും.