|

എംജി വൈസ് ചാന്‍സലര്‍ എ.വി ജോര്‍ജ്ജിനെ ഗവര്‍ണര്‍ പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവനന്തപുരം: മഹാത്മാ ഗാന്ധി സര്‍വകലാശാല വൈസ് ചെയര്‍മാന്‍ എ.വി ജോര്‍ജ്ജിനെ ഗവര്‍ണര്‍ പുറത്താക്കി.

നിയമന യോഗ്യതാ വിവാദത്തിലാണ് ഗവര്‍ണറുടെ നടപടി.ബയോഡറ്റയില്‍ തെറ്റായ വിവരങ്ങള്‍ കാണിച്ചെന്നായിരുന്നു പരാതി.

പുതിയ വിസിയായി എംജി സര്‍വകലാശാലയിലെ പ്രോ വൈസ് ചാന്‍സലര്‍ പിവിസി ഷീനാ ഷുക്കൂറാണ് അധികാരത്തിലെത്തും.ഇതു സംബന്ധിച്ച ഗവര്‍ണറുടെ ഫാക്‌സ് സന്ദേശം ഷീനാ ഷുക്കുറിന് ലഭിച്ചു.

കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയില്‍ എന്‍വിയോണ്‍മെന്റ് സയന്‍സ് മേധാവിയെന്ന പേരിലാണ് ജോര്‍ജ്ജിനെ സെര്‍ച്ച് കമ്മിറ്റി വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തത്. മൂന്നര മാസക്കാലം മാത്രം ഡെപ്യൂട്ടേഷനില്‍ കാസര്‍കോട് പ്രവര്‍ത്തിച്ച ജോര്‍ജ് 2012 നംവബര്‍ 30ന് ഇരിങ്ങാലക്കുട ക്രൈസ്്റ്റ് കോളേജില്‍ തിരിച്ചെത്തിയിരുന്നു.

എന്നാല്‍ ഡിസംബര്‍ 26ന് ഒപ്പിട്ടു നല്‍കിയ ബയോഡറ്റയില്‍ കേന്ദ്ര സര്‍വ്വകലാശാലയില്‍ പ്രവര്‍ത്തിക്കുന്നതായാണ് അദ്ദേഹം അവകാശപ്പെട്ടത്.

മതിയായ യോഗ്യതകളില്ലെന്നും യോഗ്യതകളുള്ള രണ്ടു പേരെ ഒഴിവാക്കിയാണ് ജോര്‍ജ് വൈസ് ചാന്‍സലര്‍ ആയതെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

സംസ്ഥാന വിദ്യാഭ്യാസ ചരിത്രത്തില്‍ ഇതാദ്യമായാണ് യോഗ്യതയുടെ പേരില്‍ വൈസചാന്‍സലറെ ഗവര്‍ണര്‍ പുറത്താക്കുന്നത്.