എംജി ഹെക്ടറിന്റെ ബുക്കിങ് ഒക്ടോബറില്‍ പുനരാരംഭിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th September 2019, 7:40 pm
ദില്ലി: ഹെക്ടര്‍ എസ് യു വിയുടെ ബുക്കിങ് ഒക്ടോബറില്‍ വീണ്ടും ആരംഭിക്കും. ഉത്സവസീസണിലെ ഡീലര്‍ഷിപ്പുകളിലേക്ക് എത്തുന്ന ഉപയോക്താക്കള്‍ക്കായാണ് എംജി മോട്ടോഴ്‌സിന്റെ പുതിയ തീരുമാനം. ഹെക്ടറിന്റെ ബുക്കിങ് 28000 കടന്നതോടെ താത്കാലികമായി ബുക്കിങ് കമ്പനി നിര്‍ത്തിവെച്ചിരുന്നു.
ഓണം ഉള്‍പ്പെടെ ഫെസ്റ്റിവല്‍ സീസണായതിനാലാണ് കമ്പനിയുടെ പുനരാലോചന. ബുക്കിങ് താല്‍പ്പര്യപ്പെടുന്നവര്‍ക്കായി താത്കലമായി വെയിറ്റിങ് ലിസ്റ്റില്‍ പേര് ചേര്‍ക്കാം. കമ്പനി ബുക്കിങ് തുടരുമ്പോള്‍ വെയിറ്റിങ് ലിസ്റ്റ് ബുക്കിങ് ലിസ്റ്റാക്കാനാണ് തീരുമാനം. ഇപ്പോള്‍തന്നെ 16000 പേര്‍ വെയിറ്റിങ് ലിസ്റ്റിലുള്ളതായി കമ്പനി വ്യക്തമാക്കി.