ദില്ലി: എംജി മോട്ടോറിന്റെ ഇന്ത്യയിലെ ആദ്യ മോഡല്‍ ഹെക്ടര്‍ എസ് യു വിയുടെ അനാവരണം മെയ് 15ന് . ഇന്റര്‍നെറ്റ് കാര്‍ എന്ന വിശേഷണത്തോടെ എത്തുന്ന എംജിയുടെ ഈ പുതിയ മോഡലിന്റെ ഔദ്യോഗിക ചിത്രങ്ങള്‍ എംജി മോട്ടോര്‍ ഇന്ത്യ മുമ്പ് തന്നെ പുറത്തിവിട്ടിരുന്നു.
ജൂണ്‍ മാസത്തിലാണ് വിപണിപ്രവേശമുണ്ടാകുക. 100ല്‍പരം കണക്ടിവിറ്റി ഫീച്ചറുകളുമായാണ് ഹെക്ടര്‍ എത്തുന്നത്. ഇന്‍ബില്‍ഡ് ഇ-സിം വഴിയാണ് കണ്ക്ടഡ് ഫീച്ചറുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യന്‍ വോയിസ് അസിസ്റ്റ്, ജിയോ ഫെന്‍സിങ്,ലൈവ് മാപ്പ്,ലൈവ് മ്യൂസിക് സ്ട്രീം തുടങ്ങി നിരവധി പ്രത്യേകതകളുമുണ്ട്. ബംമ്പറില്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ക്ക് മുകളിലായി ഹുഡിന് സമീപമാണ് ഡേ ടൈം റണ്ണിങ് ലൈറ്റുകളുള്ളത്. ഡയമണ്ട് കട്ട് അലോയ് വീലുകളും ഈ വാഹനത്തെ മനോഹരമാക്കും. മുഴുവന്‍ ഫീച്ചറുകള്‍ അനാവരണത്തിന്റെ അന്ന് കമ്പനി പുറത്തുവിടുമെന്നാണ് വിവരം.