മെക്‌സിക്കോ: ലോകത്തെ കൊവിഡ് മരണനിരക്കുകളുടെ കാര്യത്തില്‍ മെക്‌സിക്കോ നാലാം സ്ഥാനത്തെത്തി. 35000 കൊവിഡ് രോഗികളാണ് മെക്‌സിക്കോയില്‍ മരണപ്പെട്ടത്.
ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കൊവിഡ് മരണനിരക്കില്‍ ഇറ്റലിയെ മറികടന്നിരിക്കുകയാണ് മെക്‌സിക്കോ. കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം മെക്‌സിക്കോയില്‍ മരണനിരക്കില്‍ 276 പേരുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കുടാതെ 4482 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്.
രാജ്യത്തെ മൊത്തം മരണ സംഖ്യ ഇപ്പോള്‍ 35006 ആയി ഉയര്‍ന്നിരിക്കുകയാണ്. അതേമസയം ഇതുവരെ 299750 കേസുകള്‍ സ്ഥിരീകരിച്ചതായി ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ആഴ്ചയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉണ്ടായിട്ടുള്ളത്. എന്നാല്‍ താന്‍ ശുഭാപ്തി വിശ്വാസിയാണെന്നും, യാഥാസ്ഥിതിക മാധ്യമങ്ങള്‍ ജനങ്ങളെ ഭീതിതമാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ് ഒബ്രാഡോര്‍ പറഞ്ഞു.
രോഗം അതിന്റെ ഉഗ്രരൂപത്തില്‍ തന്നെയാണ്. എന്നാല്‍ ക്രമേണ അതിന്റെ തീവ്രത നഷ്ടപ്പെടുന്നുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ കഴിയും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം നിലവില്‍ സ്മ്പദ് വ്യവസ്ഥ വീണ്ടും തുറന്ന പ്രസിഡന്റിന്റെ നടപടിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. മാത്രമല്ല ചെറുകിട ബിസിനസ്സ് സ്ഥാപനങ്ങളും റെസ്‌റ്റോറന്റുകളിലും നിയന്ത്രണങ്ങള്‍ കാര്യക്ഷമമായി പാലിക്കുന്നില്ല എന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം തന്നെ വരും ദിവസങ്ങളില്‍ രോഗികളെ എണ്ണം കൂട്ടുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ