ഇരുനേതാക്കളും ലോകത്തെ കൊവിഡ് സാഹചര്യം വിലയിരുത്തകയും പരസ്പര സഹകരണം ഉറപ്പാക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. നേരത്തെ കൊവിഡ് രൂക്ഷമായി ബാധിച്ച ഇറ്റലി അടക്കമുള്ള രാജ്യങ്ങളിലേക്ക് ക്യൂബ ആരോഗ്യപ്രവര്‍ത്തകരെ അയച്ചിരുന്നു.
മെക്‌സിക്കോയും ക്യൂബയും തമ്മില്‍ ശക്തമായ ബന്ധമുണ്ടായിരുന്നെങ്കിലും ക്യൂബന്‍ ആരോഗ്യപ്രവര്‍ത്തകരെ ഇതിന് മുന്‍പ് മെക്‌സിക്കോ സ്വീകരിച്ചിരുന്നില്ല. അയല്‍രാജ്യമായ അമേരിക്ക ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. ക്യൂബയുടെ ആരോഗ്യരംഗത്തെ പ്രവര്‍ത്തനത്തെ എന്നും എതിര്‍ക്കുന്ന രാജ്യമാണ് അമേരിക്ക.
അതേസമയം നിലവില്‍ ക്യൂബയില്‍ അഞ്ച് വാക്‌സിനുകളാണ് വികസിപ്പിക്കുന്നത്. ഇവയില്‍ രണ്ടെണ്ണം മൂന്ന് പരീക്ഷണങ്ങള്‍ക്ക് ശേഷം മനുഷ്യരില്‍ കുത്തിവെക്കാന്‍ ഒരുങ്ങുകയാണ്.
അബ്ഡല, സോബറാന 2, സോബറാന 1, സോബറാന പ്ലസ്, മംബീസ എന്നിങ്ങനെയാണ് ക്യൂബയില്‍ വികസിപ്പിക്കുന്ന വാക്‌സിനുകള്‍. ഇതില്‍ സോബറാന 2 കൊവിഡിനെതിരെ മികച്ച ഫലം നല്‍കുമെന്നാണ് പരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്.
അന്തിമപരീക്ഷണം മാത്രമാണ് സോബറാന 2 വിന് ഇനിയുള്ളത്. ഇത് കൂടി വിജയമായാല്‍ സ്വന്തമായി കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ച ഏക ലാറ്റിനമേരിക്കന്‍ രാജ്യമാകും ക്യൂബ.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക