നെയ്മര്‍ ഞങ്ങള്‍ പ്രതീക്ഷിച്ച ഇരയേ അല്ലായിരുന്നു; വിജയ രഹസ്യം വെളിവാക്കി ബെല്‍ജിയം ഡിഫന്റര്‍
2018 fifa world cup
നെയ്മര്‍ ഞങ്ങള്‍ പ്രതീക്ഷിച്ച ഇരയേ അല്ലായിരുന്നു; വിജയ രഹസ്യം വെളിവാക്കി ബെല്‍ജിയം ഡിഫന്റര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th July 2018, 12:29 pm

 

ലോകകപ്പ് ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് സെമിയിലെത്തിയിരിക്കുകയാണ് ബെല്‍ജിയം. ബെല്‍ജിയത്തിന്റെ കുതിപ്പില്‍ ഏറ്റവും നിര്‍ണായകമായത് അവരുടെ മികച്ച പ്രതിരോധമായിരുന്നു.

എന്നാല്‍ തങ്ങള്‍ പ്രതീക്ഷിച്ചത്ര വലിയ ഇരയേ അല്ലായിരുന്നു ബ്രസീല്‍, പ്രത്യേകിച്ച് നെയ്മര്‍ എന്നാണ് ബെല്‍ജിയം ഡിഫന്റര്‍ തോമസ് മെയ്‌നര്‍ പറയുന്നത്.

നെയ്മറിനെ പൂട്ടാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരുമെന്നാണ് താന്‍ പ്രതീക്ഷിച്ചത്. എന്നാല്‍ താന്‍ കരുതിയതുപോലൊരു ഇരയേ അല്ലായിരുന്നു നെയ്മര്‍ എന്നാണ് അദ്ദേഹം പറയുന്നത്. വലതുവിങ്ങില്‍ നെയ്മറിന് നേരെ എതിരായാണ് മെയ്‌നര്‍ നിലയുറപ്പിച്ചിരുന്നത്.


Also Read:യുപിയിലെ ബ്രാഹ്മണരുടെ പിന്തുണകിട്ടണമെങ്കില്‍ രാഹുല്‍ ഗാന്ധി ബ്രാഹ്മണ പെണ്‍കുട്ടിയെ വിവാഹം ചെയ്യണം: ടി.ഡി.പി എം.പി


“ഇത്ര ലളിതമാണെന്ന് കരുതിയിരുന്നില്ല, കുറേക്കൂടി പ്രശ്‌നങ്ങളായിരുന്നു പ്രതീക്ഷിച്ചത്. പക്ഷേ ഞങ്ങള്‍ വളരെ സംഘടിതമായി പ്രവര്‍ത്തിച്ചു.” വിജയത്തിനുശേഷം മെയ്‌നര്‍ പറഞ്ഞു.

“മാറൗന്‍ ഫെലാനിയില്‍ നിന്നും ടോബി അല്‍ഡര്‍വൈറല്‍ഡില്‍ നിന്നുമൊക്കെ എനിക്ക് എപ്പോഴും സഹായം ലഭിച്ചു. നെയ്മറിലും കുട്ടിഞ്ഞോയിലും മാര്‍സെലോയിലുമൊക്കയായിരുന്നു ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. ഞങ്ങള്‍ സൂപ്പറായി തന്നെ അത് ചെയ്തു. എനിക്കു തോന്നുന്നത് ഇത്രയും മികച്ച പ്രതിരോധത്തിന് ഞങ്ങള്‍ക്ക് സ്വയം അഭിനന്ദിക്കാമെന്നാണ്.” അദ്ദേഹം വ്യക്തമാക്കി.

“ബോള് തൊടാന്‍ പോലുമാകാത്തതില്‍ ശരിക്കും നിരാശയുണ്ടായിരുന്നു. ടീമിനുവേണ്ടി ഞാനൊരുപാട് ത്യാഗം ചെയ്തു. അതു കാരണം ഞങ്ങള്‍ വിജയിച്ചതില്‍ സന്തോഷമുണ്ട്.” മെയ്‌നര്‍ പറഞ്ഞു.


Also Read:ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരോധിക്കാനൊരുങ്ങി സര്‍ക്കാര്‍; കോര്‍പറേറ്റ് കമ്പനിയെ സഹായിക്കാനെന്ന വിമര്‍ശനവുമായി വ്യാപാരികള്‍


1986നുശേഷം ആദ്യമായി ലോകകപ്പ് സെമിഫൈനലിലെത്താന്‍ ഈ പ്രതിരോധം ബെല്‍ജിയത്തെ സഹായിച്ചിരിക്കുകയാണ്. ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ബെല്‍ജിയം സെമിഫൈനലിക്കുള്ള ചരിത്ര മുന്നേറ്റം നടത്തിയത്. സെമി ഫൈനലില്‍ ഫ്രാന്‍സിനെ ആണ് ബെല്‍ജിയം നേരിടുക

ബ്രസീല്‍ മികച്ച ആക്രമണങ്ങളും മുന്നേറ്റങ്ങളും നടത്തിയെങ്കിലും എല്ലാം നിര്‍ഭാഗ്യം കൊണ്ട് ഗോളാവാതെ പോവുകയായിരുന്നു. പല ഷോട്ടുകളും രക്ഷപ്പെടുത്തി തിബോട്ട് കുര്‍ട്ടോ എന്ന ബെല്‍ജിയന്‍ ഗോള്‍കീപ്പറുടെ പ്രകടനവും ബെല്‍ജിയത്തിന് കരുത്തായി.

നേരത്തെ ബെല്‍ജിയത്തിന്റെ ആദ്യ ഗോള്‍ ഫെര്‍ണാണ്ടീഞ്ഞോയുടെ തോളില്‍ തട്ടി പോസ്റ്റിലെത്തിയ ഒരു സെല്‍ഫ് ഗോള്‍ വഴിയായിരുന്നു. കെവിന്‍ ഡിബ്ര്യുയിനിന്റെ അത്യുജ്ജ്വല ലോങ്ങ് റേഞ്ചറാണ് ബെല്‍ജിയത്തിന് രണ്ടാം ഗോള്‍ നേടിക്കൊടുത്തത്. ലുക്കാക്കുവില്‍ നിന്ന് പാസ്സ് സ്വീകരിച്ച് മുന്നേറിയ ഡിബ്ര്യുയിന്‍ പോസ്റ്റിന്റെ ഇടത് മൂലയില്‍ പന്ത് എത്തിക്കുകയായിരുന്നു.


Also Read:സഹപ്രവര്‍ത്തകരില്‍ നിന്ന് പീഡനം ഏല്‍ക്കേണ്ടി വന്നു; പേരുകള്‍ തുറന്ന് പറഞ്ഞ് ആരെയും ശിക്ഷിക്കണമെന്ന് ഉദ്ദേശിക്കുന്നില്ല; പക്ഷേ അവര്‍ ക്രിമിനലുകളാണ്: പാര്‍വതി


ബ്രസീലിന് വേണ്ടി റെനാറ്റൊ ആഗസ്റ്റോ ഗോള്‍ നേടി. കസമെറോ ഇല്ലാതെയാണ് ഇന്ന് ബ്രസീല്‍ ഇറങ്ങിയിരിക്കുന്നത്.

ഇതോടെ ലോകകപ്പില്‍ നിന്ന് എല്ലാ ലാറ്റിന്‍ അമേരിക്കന്‍ ടീമുകളും പുറത്തായി, നേരത്തെ ഫ്രാന്‍സിനോട് പരാജയപ്പെട്ട് ഉറുഗ്വേ ലോകകപ്പില്‍ നിന്ന് പുറത്ത് പോയിരുന്നു. ലോകകപ്പ് ഇനി ഉയര്‍ത്തുക യൂറോപ്യന്‍ ടീം ആയിരിക്കും എന്ന് ഉറപ്പായി.