| Friday, 19th May 2017, 3:06 pm

മെട്രോ ഉദ്ഘാടനം; പ്രധാനമന്ത്രിയെ ഒഴിവാക്കുന്നത് കേരളത്തിന് ഗുണം ചെയ്യില്ല; ദോഷം ചെയ്യും: ഭീഷണിയുമായി കെ.സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമയം ചോദിക്കാതെ കൊച്ചി മെട്രോ ഉദ്ഘാടനം തീരുമാനിച്ചതില്‍ പ്രതിഷേധവുമായി ബി.ജെ.പി.

പ്രധാനമന്ത്രി നടത്തുന്ന വിദേശപര്യടനത്തിന്റെ തീയതി ഏപ്രില്‍ 19 നുതന്നെ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടതാണെന്നും മെയ് 29 മുതല്‍ ജൂണ്‍ 3 വരെ പ്രധാനമന്ത്രി ഇന്ത്യയില്‍ ഇല്ലെന്നറിഞ്ഞുകൊണ്ടാണ് സംസ്ഥാനസര്‍ക്കാര്‍ മെട്രോയുടെ ഉദ്ഘാടനം തീരുമാനിക്കുന്നതെന്നും ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ പറഞ്ഞു.


Dont Miss ശബരിമലയിലെ ബ്രാഹ്മണ്യവല്കരണം തടയണം; പൊന്നമ്പല മേട്ടിലെ ആദിവാസികളുടെ അവകാശം ഇല്ലാതാക്കാനുള്ള നീക്കത്തിനെ ആം ആദ്മി പാര്‍ട്ടി


തികഞ്ഞ അല്‍പ്പത്തമാണ് കേരളസര്‍ക്കാര്‍ കാണിക്കുന്നത്. പ്രധാനമന്ത്രിയെ അപമാനിക്കാന്‍ കരുതിക്കൂട്ടി നടത്തിയ നീക്കമാണിത്. ഇതുകൊണ്ട് കേരളത്തിന് ഗുണമൊന്നും ഉണ്ടാവില്ലെന്ന് മാത്രമല്ല ദോഷമേ ഉണ്ടാവുകയുള്ളൂവെന്നും സുരേന്ദ്രന്‍ പറയുന്നു.

ഇത്തരത്തിലുള്ള വിലകുറഞ്ഞ രാഷ്ട്രീയം ആരും കളിക്കരുതെന്നും ടീം ഇന്ത്യ എന്ന സ്പിരിററിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില് പറഞ്ഞു.
മെട്രോ ഉദ്ഘാടനത്തില്‍ സര്‍ക്കാര്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more