പുതിയ നടിമാര്‍ക്കെതിരെ ലൈംഗിക ചൂഷണങ്ങള്‍ ഉണ്ടാകാത്തതിന് കാരണം മീടു ക്യാമ്പയ്ന്‍; ഡബ്ല്യു.സി.സി സിനിമാ മേഖലയില്‍ മാറ്റമുണ്ടാക്കി: നിമിഷ സജയന്‍
Movie Day
പുതിയ നടിമാര്‍ക്കെതിരെ ലൈംഗിക ചൂഷണങ്ങള്‍ ഉണ്ടാകാത്തതിന് കാരണം മീടു ക്യാമ്പയ്ന്‍; ഡബ്ല്യു.സി.സി സിനിമാ മേഖലയില്‍ മാറ്റമുണ്ടാക്കി: നിമിഷ സജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th February 2019, 11:47 pm

കൊച്ചി: ഡബ്ല്യു.സി.സി പോലുള്ള കൂട്ടായമകളും “മീടു”പോലുള്ള ക്യാമ്പയ്‌നുകളും സമൂഹത്തില്‍ മാറ്റമുണ്ടാക്കുന്നതായും, താനതിനെ പിന്തുണക്കുന്നതായും ചലച്ചിത്രനടി നിമിഷ സജയന്‍. അഭിപ്രായങ്ങള്‍ പറയുന്നതില്‍ ലിംഗവ്യത്യാസം ഒരു ഘടമല്ലെന്നും അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യപ്പെടേണ്ടതുണ്ടെന്നും നിമിഷ പറഞ്ഞു. ഗള്‍ഫ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നിമിഷയുടെ പ്രതികരണം.

“മീടു”സമൂഹത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാക്കിയതായും, സിനിമാ മേഖലയിലെ പുതിയ നടിമാര്‍ക്കൊന്നും സിനിമയില്‍ നിന്ന് ചൂഷണങ്ങള്‍ ഉണ്ടാകുന്നില്ല എന്നത് ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ കൊണ്ടുവന്ന മാറ്റം കാരണമാണെന്നും നിമിഷ അഭിപ്രായപ്പെട്ടു.

Also Read 38 വര്‍ഷമായി ഞാന്‍ സിനിമയില്‍, ഞാനെന്തിന് രാഷ്ട്രീയത്തിലിറങ്ങണം, സിനിമയാണെന്റെ രാഷ്ട്രീയം; മമ്മൂട്ടി

സാമൂഹിക വിഷയങ്ങളിലും ആളുകള്‍ തുറന്ന അഭിപ്രായം പ്രകടിപ്പിക്കണമെന്നും താന്‍ അങ്ങനെ ചെയ്യുന്ന ആളാണെന്നും നിമിഷ പറഞ്ഞു. ശബരിമല വിഷയത്തില്‍ താന്‍ പ്രതികരിച്ചിരുന്നെന്നും നിമിഷ പറഞ്ഞു. താല്‍പ്പര്യമുള്ള സ്ത്രീകള്‍ അവിടേക്ക് പോകെട്ട എന്നായിരുന്ന ശബരിമല വിഷയത്തില്‍ തന്റെ അഭിപ്രായം എന്നു നിമിഷ പറഞ്ഞതായി മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു.

എന്നാല്‍ തന്റെ നിലപാട് ഇഷ്ടപ്പെടാത്ത ചിലര്‍ തനിക്കെതിരെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയതായും മറ്റുചിലര്‍ പിന്തുണക്കുകയും ചെയ്തതായും നിമിഷ പറഞ്ഞു.

ആരാധകര്‍ക്ക് യോജിച്ചു പോകാനാവാത്ത നിലപാടുകള്‍ എടുക്കുന്ന താരങ്ങളുടെ സിനിമകള്‍ പ്രേക്ഷകര്‍ ബഹിഷ്‌കരിക്കരുമെന്ന് താന്‍ കരുതുന്നതായും നിമിഷ പറഞ്ഞു. നല്ല സിനിമയും നല്ല കഥാപാത്രങ്ങളുമാണെങ്കില്‍ ആളുകള്‍ സിനിമയെ ഇഷ്ടപ്പെടും എന്നായിരുന്നു നിമിഷയുടെ നിലപാട്.