മീടു; ലൈംഗിക ആരോപണം നേരിടുന്ന വൈരമുത്തുവിനെ പിന്തുണച്ച് രജനീകാന്ത്
MeToo
മീടു; ലൈംഗിക ആരോപണം നേരിടുന്ന വൈരമുത്തുവിനെ പിന്തുണച്ച് രജനീകാന്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th October 2018, 4:01 pm

ചെന്നൈ: മീടു ക്യാമ്പയ്നിന്റെ ഭാഗമായി ലൈംഗികാരോപണം നേരിടുന്ന ഗാനരചയിതാവും കവിയുമായ വൈരമുത്തുവിനെ പിന്തുണച്ച് രജനീകാന്ത്.

മീറ്റു ക്യാമ്പയ്ന്‍ സ്ത്രീകള്‍ക്കനുകൂലമായ ഒന്നാണെന്നും ഇതിനെ ദുരുപയോഗം ചെയ്യരുതെന്നും അേദ്ദഹം ആവശ്യപ്പെട്ടു. എന്നാല്‍ വൈരമുത്തുവിനെതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ “ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചതല്ലെ? അങ്ങനൊന്നും ചെയ്തില്ലെന്നും തന്റെ കയ്യില്‍ അതിനു തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞതല്ലെ” എന്നുമായിരുന്നു രജനീകാന്തിന്റെ മറുപടി. ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രജനീകാന്ത്.


പിന്മാറിയത് പിഞ്ചു കുഞ്ഞുങ്ങളെ വച്ച് ഭീഷണിപ്പെടുത്തിയത് കൊണ്ട് ; മല ചവിട്ടാന്‍ കഴിഞ്ഞതിന് നന്ദി പറഞ്ഞ് രഹ്‌ന


വൈരമുത്തുവിനെതിരെ ആരോപണം ഉന്നയിച്ച ഗായിക ചിന്മയി ശ്രീപാദയെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ആരോപണം ഉന്നയിച്ച ഉടന്‍ തന്നെ തെന്നിന്ത്യന്‍ ചലച്ചിത്ര നടി സാമന്ത അക്കിനി ചിന്മയിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ട്വിറ്ററില്‍ ഒരൂ വിഭാഗം ചിന്മയിയുടെ ആരോപണത്തെ ജാതി ചിന്തയായി വിലയിരുത്തി രംഗത്തെത്തുകയും ചെയ്തു.

“വിവാദങ്ങള്‍ക്കാസ്പദമായ സംഭവം നടക്കുന്നത് 2004- 2005 വര്‍ഷങ്ങളിലാണ്. അന്ന് ഒരു തുറന്നുപറച്ചിലിനുള്ള സാഹചര്യമോ വേദിയോ ഇല്ലായിരുന്നു. പോക്സോ നിലവില്‍ വന്നിട്ടുണ്ടായിരുന്നില്ല, വിശാഖ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കിയിട്ടില്ല. അങ്ങനെയൊരു സാഹചര്യത്തില്‍ ഞാനൊരു തുറന്നു പറച്ചിലിനു മുതിര്‍ന്നാല്‍ അതൊരു പബ്ലിസിറ്റി സ്റ്റണ്ട് ആയി വിലയിരുത്തപ്പെടുമായിരുന്നു, പ്രത്യേകിച്ച് ഞാന്‍ ഈ മേഖലയില്‍ പുതുതായ സാഹചര്യത്തില്‍. ഇത് മുമ്പ് തുറന്നു പറയാഞ്ഞതില്‍ എന്നെ കുറ്റപ്പെടുത്തരുത്”- തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് ചിന്മയി പറഞ്ഞു.