|

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി; മെറ്റ പ്ലാറ്റ്ഫോമുകൾ തകരാറില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി. മെസഞ്ചര്‍, ത്രെഡ്സ് തുടങ്ങിയ ആപ്പുകളും നിലവില്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല. ചൊവ്വാഴ്ച രാത്രിയോടെയാണ് പ്ലാറ്റ്ഫോമുകള്‍ തകരാറിലായത്.

ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ലോഗ് ഔട്ടായി. ഇന്‍സ്റ്റഗ്രാമില്‍ പുതിയ പോസ്റ്റുകളൊന്നും അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുന്നില്ല. തകരാറില്‍ പ്രതികരിച്ച് മെറ്റ ഇതുവരെ രംഗത്തെത്തിയിട്ടില്ല.

Content Highlight: Meta platforms are broken

Video Stories