ലണ്ടന്‍: പ്രിയങ്ക ഗാന്ധിയുമായും ഭര്‍ത്താവ് റോബര്‍ട്ട് വധേരയുമായും ലണ്ടനില്‍ കൂടിക്കാഴ്ച നടത്തിയെന്ന് ലളിത് മോദിയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ വര്‍ഷം യു.പി.എ സര്‍ക്കാര്‍ അധികാരത്തിലിരിക്കെയാണ് കൂടിക്കാഴ്ച നടത്തിയതെന്ന് ലളിത് മോദി ട്വീറ്റ് ചെയ്തു.
ലളിത് മോദി വിവാദത്തില്‍ സുഷമ സ്വരാജ്, വസുന്ധര രാജെ എന്നിവരുടെ രാജിക്കായി മുറവിളി കൂട്ടുന്ന കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നതാണ് ലളിത് മോദിയുടെ പുതിയ ട്വീറ്റ്. വസുന്ധര രാജെ മോദിക്ക് അനുകൂലമായി ഒപ്പിട്ടതിന്റെ രേഖകള്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസാണ് പുറത്ത് വിട്ടിരുന്നത്.
അതേ സമയം ലളിത് മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത് ഒരു കുറ്റകൃത്യമല്ലെന്ന് വിവാദത്തോട് പ്രതികരിച്ച് കോണ്‍ഗ്രസ് മാധ്യമ വിഭാഗം തലവന്‍ രണ്‍ദീപ് സര്‍ജെവാല പ്രതികരിച്ചു.