ജര്‍മ്മന്‍ ടീമില്‍ നിന്നും രാജിവെച്ച മിഡ്ഫീല്‍ഡര്‍ മെസ്യൂട്ട് ഓസിലിന് പിന്തുണയുമായി ആഴ്‌സനല്‍ പരിശീലകന്‍ ഉനായ് എമരി. ആഴ്‌സനല്‍ അദ്ദേഹത്തിന് വീടുപോലെയാകുമെന്ന് എമരി പറഞ്ഞു.
ഓസിലിന്റെ കാര്യത്തില്‍ വളരെ സന്തുഷ്ടനാണ് ഞാന്‍, ക്ലബ്ബിലെ എല്ലാ താരങ്ങളുടെയും ബഹുമാനം ഓസിലിനുണ്ട്. ജര്‍മ്മന്‍ ടീം വിടാനുള്ള ഓസിലിന്റെ തീരുമാനം വ്യക്തിപരമാണെന്നും അതിനെ മാനിക്കുന്നുവെന്നും എമരി പറഞ്ഞു. ആഴ്‌സനല്‍ എല്ലാ താരങ്ങള്‍ക്കും വീടുപോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓസിലിന് ടീമിന്റെ പിന്തുണയുണ്ടെന്നും ഈ സീസണിനെ കുറിച്ച് മാത്രമാണ് അദ്ദേഹം ചിന്തിക്കുന്നതെന്നും ആഴ്‌സനല്‍ ഗോള്‍കീപ്പര്‍ പീറ്റര്‍ചെക്ക് പറഞ്ഞു. വംശീയത ചൂണ്ടിക്കാട്ടിയായിരുന്നു ഓസില്‍ ജര്‍മ്മന്‍ ടീമില്‍ നിന്നും രാജിവെച്ചിരുന്നത്. എന്നാല്‍ ഓസിലിന്റെ ആരോപണങ്ങള്‍ ജര്‍മ്മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നിഷേധിച്ചിരുന്നു.
2013ലാണ് ഓസില്‍ ആഴ്‌സനലിലെത്തുന്നത്. പ്രീസീസണ്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായി താരം സിംഗപ്പൂരിലെത്തി ടീമിന്റെ ഭാഗമായിട്ടുണ്ട്. വ്യാഴാഴ്ച അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായിട്ട് ആഴ്‌സനല്‍ കളിക്കുന്നുണ്ട്.